Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Thursday 29 January 2015

WE SALUTE YOU

                             
                                      ഇന്ന് രക്തസാക്ഷിത്വ ദിനം.
                    രാവിലെ 11 മണിക്ക് കുട്ടികള്‍ ഒരു മിനിറ്റ് എഴുന്നേറ്റ് നിന്ന്  രാഷ്ട്രപിതാവിനെ ആദരിച്ചു.

Monday 26 January 2015

കള്ളാര്‍,പനത്തടി പഞ്ചായത്ത്തല ബാലശാസ്ത്രകോണ്‍ഗ്രസ് അരങ്ങേറി.

            2014-15 അദ്ധ്യന വര്‍ഷത്തെ പ്രത്യേക പരിപാടിയായ ബാലശാസ്ത്രകോണ്‍ഗ്രസിന്റെ പഞ്ചായത്ത്തല മത്സരം 23/01/2015 വെള്ളിയാഴ്ച  ഈ സ്ക്കൂളില്‍ വെച്ച് നടന്നു.
കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ  വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ശാസ്ത്രകുതുകികളായ കുട്ടികള്‍ ഒത്തുചേര്‍ന്ന് പാഠപുസ്തകബന്ധിതമായ വിവിധ വിഷയങ്ങളെ അടിസ്ഫാനമാക്കി അവതരിപ്പിച്ച സെമിനാറുകള്‍ ഒന്നൊന്നിനോട് കിടപിടിക്കുന്നതായിരുന്നു
.അത്യന്തം ആവേശകരവും വിജ്ഞാനപ്രദവുമായ ഈ ബാലശാസ്ത്രകോണ്‍ഗ്രസ് ,P T A പ്രസിഡന്റ് ശ്രീ T K കുര്യന്റെ അദ്ധ്യക്ഷതയില്‍
കള്ളാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മ്മാന്‍ ശ്രീ അബ്രഹാം കടുതോടി ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ പ്രദീപ സ്വാഗതവും ശ്രീ രാജു തോമസ് നന്ദിയും അര്‍പ്പിച്ച യോഗത്തില്‍ B R C  ട്രെയിനര്‍ ശ്രീമതി സ്നേഹലത ടീച്ചര്‍ ബാലശാസ്ത്രകോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. 7,6,5 ക്ളാസ്സുകളില്‍നിന്നുമായി 20തോളം സെമിനാറുകള്‍ അവതരിപ്പിക്കപ്പെട്ടു. ഇവയില്‍ നിന്നും B R C തലത്തിലേക്ക് ജി യു പി എസ് ചാമുണ്ടിക്കുന്ന്, സെന്റ് മേരീസ് എ യു പി എസ് മാലക്കല്ല്  എന്നീ സ്ക്കൂളിലെ കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു. 6,5 ക്ളാസ്സുകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ ജി യു പി എസ് ചാമുണ്ടിക്കുന്നു,രണ്ടാം സ്ഥാനം നേടിയ GHSS ബളാംതോട്,GUPS പ്രന്തര്‍കാവ് എന്നീ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ പ്രദീപ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Wednesday 21 January 2015

റണ്‍ കേരള റണ്ണില്‍ ഞങ്ങളും ഓടി.

                   ഈ വര്‍ഷത്തെ ദേശീയ ഗെയിംസിന്റെ മുന്നോടിയായി കേരളം മുഴുവന്‍ ഓടിയപ്പോള്‍ ഞങ്ങളും കൂടെ ഓടി. റണ്‍ കേരള റണ്‍ മാലക്കല്ലിലെ കൂട്ടയോട്ടം കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മ്മാന്‍ ശ്രീ അബ്രഹാം കടുതോടി ഫ്ളാഗ് ഓഫ് ചെയ്തു.
സ്ക്കുള്‍ ഹെഡ്മിസ്ട്രസ്സ് സി. പ്രദീപ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ക്കുള്‍
കുട്ടികള്‍ക്ക് പുറമെ മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍,  പഞ്ചായത്ത് പ്രതിനിധികള്‍, മാലക്കല്ലിലെ വിവിധ സംഘടന പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിങ്ങനെ അനവധിപേര്‍ പങ്കെടുത്തു.




Sunday 18 January 2015

സ്ക്കുള്‍തല സയന്‍സ് സെമിനാര്‍ നടത്തി.

                  സ്ക്കുളിലെ സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ 5 മുതല്‍ 7വരെ
ക്ളാസ്സുകളിലെ എല്ലാ ഡിവിഷനിലും പാഠഭാഗത്തെ അടിസ്ഥാനമാക്കി ഗ്രൂപ്പ് തിരിച്ച് സെമിനാര്‍ നടത്തിയശേഷം ഓരോ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുത്ത  ഗ്രൂപ്പുകള്‍ 8/1/2015ന് നടന്ന സ്ക്കുള്‍തല സയന്‍സ്
സെമിനാറില്‍ തങ്ങളുടെ പ്രബന്ധം അവതരിപ്പിക്കുകയും ഓരോ ക്ളാസ്സില്‍നിന്നും ഓരോ ഗ്രൂപ്പ് പഞ്ചായത്ത് തല സെമിനാറില്‍പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്ക്കുളിലെ സയന്‍സ് ക്ളബ്ബിന്റെ കോഓഡിനേറ്ററായ ശ്രീമതി ചിന്നമ്മ ടീച്ചര്‍  ഈ സെമിനാറിന് ചുക്കാന്‍ പിടിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ശ്രീ ബിജു പി ജോസഫ് മോഡറേറ്ററായിരുന്ന സെമിനാറിന് സയന്‍സ് അദ്ധ്യാപിക സി. ലിസ്ന നന്ദിയര്‍പ്പിച്ചു. പഠനപ്രവര്‍ത്തനത്തിന്റെ ഈ നൂതന ശൈലി കുട്ടികള്‍ക്ക് പുതുമയും ആവേശവും നല്‍കി.






Wednesday 7 January 2015

പോസ്റ്റര്‍

4B യുടെ ലഹരി വിരുദ്ധ പോസ്റ്റര്‍

രക്ഷിതാക്കള്‍ക്കുള്ള ക്ളാസ്സും സി പി റ്റി എ യും

                    2015 ജനുവരി 7 ന്  അര്‍ദ്ധ വാര്‍ഷിക മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട ക്ളാസ്സ് പി റ്റി എ യും രക്ഷിതാക്കള്‍ക്കുള്ള ക്ളാസ്സും നടക്കുകയുണ്ടായി. കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ റിസോഴ്സ് പേഴ്സനും രാജപുരം HF HSS ലെ അദ്ധ്യാപകനുമായ ശ്രീ ലിബിന്‍ ക്ളാസെടുത്തു.
HM സി.പ്രദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ രാജു തോമസ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് ക്ളാസ്സ് പി റ്റി എ നടന്നു.