Tuesday, 22 July 2014
ചാന്ദ്രദിനാഘോഷം നടത്തി.
മാലക്കല്ല് സെന്‍റ് മേരീസ് എ യു പി സ്ക്കൂളില്‍ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ നാലു മുതല്‍ ഏഴു വരെ ക്ളാസ്സുകളില്‍ ഡിവിഷന്‍ തല ചുവര്‍പത്രികാനിര്‍മ്മാണ മത്സരം നടത്തി.അവ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്കു ശേഷം മുന്‍ B R C ട്രൈനറും ഇപ്പോള്‍ G L P S പെരുതടിയിലെ അദ്ധ്യാപകനുമായ ശ്രീ അനില്‍കുമാര്‍ സാര്‍ കുട്ടികള്‍ക്ക് ആസ്വാദ്യകരമായി ചാന്ദ്രദിന ക്ളാസ്സ് എടുത്തു.ചാന്ദ്രമനുഷ്യനുമായുള്ള സംവാദം കുട്ടികള്‍ക്ക് ആസ്വാദ്യവും വിജ്ഞാനപ്രദവും ആയിരുന്നു.ഈ അവസരത്തില്‍ ശ്രീ അനില്‍കുമാര്‍ സാര്‍
വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കി.സയന്‍സ് ക്ളബ്ബ് കണ്‍വീനര്‍ ശ്രീമതി ചിന്നമ്മ ജോസഫ് ശ്രീ ലൂക്കോസ് മാത്യു എന്നിവര്‍ നേത്രത്വം നല്‍കി.

Wednesday, 16 July 2014
Monday, 7 July 2014
Saturday, 5 July 2014
Subscribe to:
Posts (Atom)