Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


About Us

                  




                  മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1947 ജൂണ്‍ മാസത്തില്‍ കോട്ടയം രൂപതയുടെ കീഴില്‍, വിസിറ്റേഷന്‍ സന്യാസിനികളായ സി. ബര്‍ക്കുമാന്‍സ് svm, സി അത്തനാസ്യ svm എന്നിവരുടെ നേതൃത്വത്തില്‍ അണ്‍എയ്ഡഡ് സ്ക്കൂളായി 1 മുതല്‍ 5 വരെ ക്ളാസ്സുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. 1948 ഫെബ്രുവരി 6 ന് രാജപുരം എ എല്‍ പി സ്ക്കൂള്‍ മാലക്കല്ല് എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.
        1948 ല്‍ ഏകാദ്യാപകവിദ്യാലയമായി  അംഗീകാരം ലഭിക്കുബോള്‍ ഇവിടെ 200 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.യശശ്ശരീരനായ പേരൂക്കരോട്ട് പി സി ലൂക്കോസ് സാറാണ് പ്രഥമ പ്രധാനാദ്ധ്യാപകന്‍.പിന്നീട്   പി റ്റി മറിയാമ്മ , പി റ്റി ഉലഹന്നാന്‍ എന്നിവര്‍ അദ്ധ്യാപകരായി.
            1961 ല്‍ കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി.1962 ജൂണ്‍മാസത്തില്‍ യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ചെറുമണത്ത് സി റ്റി ഫിലിപ്പ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍.
            2012 ല്‍ യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടതിന്‍‌‌റ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതീക്ഷേത്രം ഇവിടുത്തെ കുടിയേറ്റ ജനതയുടേയും നാനാജാതി മതസ്ഥരായ അനേകായിരം മനുഷ്യരുടേയും പുരോഗതിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
            ഹോസ്ദുര്‍ഗ് ഉപജില്ലയിലേയും കോട്ടയം കോര്‍പ്പറേറ്റ് മാനേജ്മെന്‍റിലേയും ഏറ്റവും വലിയ ഈ up സ്ക്കൂള്‍ കലാ-കായിക, ശാസ്ത്ര, പ്രവര്‍ത്തിപരിചയ മേളകളില്‍ നിരവധി തവണ ചാബ്യന്‍മാരായിട്ടുണ്ട്.2002-03 വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച യു പി സ്ക്കൂളായി  ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment