Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Sunday, 28 September 2014

കുരുന്നുകള്‍ക്ക് ഉണര്‍വ്വായി ഉണര്‍ത്ത് സര്‍ഗ്ഗാത്മക ക്യാമ്പ്.

                     


                      സാക്ഷരം പരിപാടിയുടെ ഭാഗമായുള്ള " ഉണര്‍ത്ത്" സര്‍ഗ്ഗാത്മക ക്യാമ്പ്, ഇന്നു രാവിലെ 10 മണിക്ക് ആരംഭിച്ചു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി കെ കുര്യന്റെ അദ്ധ്യക്ഷതയില്‍, സ്ക്കൂള്‍ മാനേജര്‍ റവ: ഫാ: റെജി കൊച്ചുപറമ്പില്‍ നിര്‍വ്വഹിച്ചു.
മാനേജര്‍

പി റ്റി എ പ്രസിഡന്റ്


സ്റ്റാഫ് സെക്രട്ടറി ശ്രീ രാജു തോമസ് ആശംസ അര്‍പ്പിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് സി. പ്രദീപ സ്വാഗതവും ശ്രീ ബേബി ജോസഫ് നന്ദിയും പറഞ്ഞു.
ഹെഡ്മിസ്ട്രസ്




ആടിയും പാടിയും കുട്ടികള്‍ തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് ക്യാമ്പിനെ മികവുറ്റതാക്കി. BRC കോഡിനേറ്റര്‍മാരായ ശ്രീ ഷൈജു സി, ശ്രീ സജി എന്നിവരുടെ ക്ളാസ്സുകള്‍ കുട്ടികള്‍ ഏറെ ആസ്വദിച്ചു.

Thursday, 25 September 2014

ഭാരതത്തിനും ഞങ്ങള്‍ക്കും ചൊവ്വാഘോഷം!!!!!!മംഗള്‍യാന്‍ വിജയത്തിന് അഭിനന്ദനം......

                       ചൊവ്വാ ദൗത്യത്തില്‍ പ്രഥമശ്രമം വിജയിക്കുന്ന ആദ്യ രാജ്യമായ ഭാരതത്തിന്റെ ഈ ചരിത്രനേട്ടത്തില്‍ ഭാരതത്തിലെ ഓരോ മണല്‍ത്തരികള്‍ക്കുമൊപ്പം ഞങ്ങളും ഹര്‍ഷപുളകിതരായി. രാവിലെ ചേര്‍ന്ന അസംബ്ളിയില്‍ കുട്ടികളും അദ്ധ്യാപകരും കരഘോഷം മുഴക്കി ഈ ചരിത്രനേട്ടം നേടിത്തന്ന ശാസ്ത്രജ്ഞര്‍ക്കുള്ള അഭിനന്ദനം അര്‍പ്പിച്ചു.
ശ്രീ ലൂക്കോസ് മാത്യു സാര്‍ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
എല്ലാ ക്ളാസ്സിലും അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഈ ചരിത്രനേട്ടത്തിന്റെ സാക്ഷ്യം വഹിക്കുന്ന ചുവര്‍പ്പത്രിക, പതിപ്പ് എന്നിവ നിര്‍മ്മിക്കാന്‍ ഹെഡ്മിസ്ട്രസ്  സി. പ്രദീപ നിര്‍ദ്ദേശം നല്‍കി.

Friday, 19 September 2014

Wednesday, 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Friday, 5 September 2014

ഗുരുവന്ദനവും വിദ്യാരംഗംകലാസാഹിത്യവേദി ഉദ്ഘാടനവും.



മാനേജര്‍ റവ. ഫാ റെജി കൊച്ചുപറമ്പില്‍ ഗുരുവന്ദനം നടത്തുന്നു.

റ്റി ജെ ജോസഫ് സാര്‍ വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഔപചാരിക  ഉദ്ഘാടനം നടത്തുന്നു.



                                                    മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്ക്കൂളില്‍ 2014-15 വര്‍ഷത്തെ വിദ്യാരംഗംകലാസാഹിത്യവേദി ഉദ്ഘാടനവും അദ്ധ്യാപകദിനവും സംയുക്തമായി ആചരിച്ചു. പൂര്‍വ്വ അദ്ധ്യാപകരെ ആദരിക്കുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാന്‍ അവസരം നല്‍കുകയും ചെയ്തു.ബഹുമാനപ്പെട്ട മാനേജര്‍ റവ. ഫാ റെജി കൊച്ചുപറമ്പില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ മുന്‍അദ്ധ്യാപകനായ റ്റി ജെ ജോസഫ് സാര്‍ വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഔപചാരിക  ഉദ്ഘാടനം നടത്തി. സര്‍വ്വീസില്‍ നിന്നു വിരമിച്ച അദ്ധ്യാപകരെ മാനേജര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

Thursday, 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )