Friday, 26 December 2014
Thursday, 25 December 2014
Friday, 19 December 2014
ക്രിസ്തുമസ് ആഘോഷം നടത്തി.

കുട്ടികളെ ഓര്‍മ്മപ്പെടുത്തി.സ്കൂള്‍ മാനേജര്‍ റവ. ഫാ. റെജി
കൊച്ചുപറമ്പില്‍ ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. PTA പ്രസിഡന്റ് ശ്രീ ടി കെ കുര്യന്‍ അദ്ധ്യക്ഷതയും സ്ക്കൂള്‍ ലീഡര്‍ മാസ്റ്റര്‍





വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ആസ്വദിച്ച് കുട്ടികള്‍ ഒരാഴ്ചത്തെ അവധിക്കാലമാസ്വദിക്കാന്‍ സ്വഭവനത്തിലേക്ക് യാത്രയായി.
Sunday, 7 December 2014
Friday, 5 December 2014
Thursday, 4 December 2014
ശുചിത്വമിഷന്‍ വിളംബരറാലി നടത്തി.
കള്ളാര്‍ പഞ്ചായത്ത്തല ശുചിത്വമിഷന്‍ വിളംബരറാലി പഞ്ചായത്തും ആരോഗ്യ വകുപ്പും സെന്റ് മേരീസ് എ യു പി സ്ക്കൂള്‍ മാലക്കല്ലും സംയുക്തമായി നടത്തി.പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എബ്രഹാം കടുതോടി റാലി ഉത്ഘാടനം ചെയ്തു.
ഹെല്‍ത്ത് ഇന്‍പെക്ടര്‍ ശ്രീ പി കുഞ്ഞികൃഷ്ണന്‍ ശുചിത്വമിഷനുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ക്ളാസ്സ് എടുത്തു.
വിളംബരറാലിക്ക് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ലീലാമ്മ ജോസ് ,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എബ്രഹാം കടുതോടി സ്ക്കൂള്‍ മാനേജര്‍ ഫാ.റെജി കൊച്ചുപറമ്പില്‍,വാര്‍ഡ് മെമ്പര്‍ ശ്രീമതി ത്രേസ്യാമ്മ മാത്യു, പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി കെ കുര്യന്‍,പ്രധാനാദ്ധ്യാപിക സി. പ്രദീപ,ഹെല്‍ത്ത് ഇന്‍പെക്ടര്‍ ശ്രീ പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
സമ്പൂര്‍ണ്ണ സാക്ഷരപ്രഖ്യാപനം നടത്തി.
കാസര്‍ഗോഡ് ജില്ലയുടെ തനത് പരിപാടിയായ സാക്ഷരം പദ്ധതിയുടെ സ്ക്കൂള്‍തല സമ്പൂര്‍ണ്ണ സാക്ഷരപ്രഖ്യാപനം 2014 ഡിസംബര്‍ 4ന് നമ്മുടെ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ വച്ച് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ലീലാമ്മ ജോസ് നടത്തി.
സ്ക്കൂള്‍ മാനേജര്‍ റവ. ഫാ.റെജി കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വാര്‍ഡ് മെമ്പര്‍ ശ്രീമതി ത്രേസ്യാമ്മ മാത്യു, പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി കെ കുര്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.പ്രധാനാദ്ധ്യാപിക സി. പ്രദീപ സ്വാഗതം ആശംസിച്ച യോഗത്തിന് അദ്ധ്യാപക പ്രതിനിധി ശ്രീ രാജു തോമസ് കൃതജ്ഞത രേഖപ്പെടുത്തി. രക്ഷിതാക്കളുടെ സാന്നിദ്ധ്യവും യോഗത്തിലുടനീളം നിറഞ്ഞുനിന്ന കുട്ടികളുടെ കലാപരിപാടികളും യോഗത്തിന് കൊഴുപ്പേകി.
തുടര്‍ന്ന് കുട്ടികള്‍ മാലക്കല്ല് നഗരവീഥിയിലൂടെ നടത്തിയ മുദ്രാവാക്യമുഖരിതമായ സാക്ഷരപ്രഖ്യാപനറാലി അത്യന്തം ആവേശ്വോജ്വലമായിരുന്നു.
Subscribe to:
Posts (Atom)