Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Friday, 26 December 2014

ആദരാഞ്ജലികള്‍

ഞങ്ങളുടെ ആദരാഞ്ജലികള്‍.........

Friday, 19 December 2014

ക്രിസ്തുമസ് ആഘോഷം നടത്തി.

                 
സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശവാഹകനായി ഭൂജാതനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ച് സെന്റ് മേരീസിലെ ഉണ്ണികള്‍, അങ്ങ് മഞ്ഞുമലകളുടെ നാട്ടില്‍ നിന്നും ക്രിസ്തുമസ് സന്ദേശവുമായെത്തിയ ക്രിസ്തുമസ്അപ്പൂപ്പനുമൊത്ത് ആനന്ദനൃത്തമാടി. പ്രശ്നകലുഷിതമായ ഇന്നത്തെ ലോകത്തില്‍ സ്നേഹവും ശാന്തിയും നല്‍കുന്ന സമാധാനത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് തന്റെ ക്രിസ്മസ് സന്ദേശത്തില്‍ മാലക്കല്ല് ലൂര്‍ദ്മാതാപ്പള്ളി അസി. വികാരി റവ.ഫാ.ജിനു മാന്തിയില്‍
കുട്ടികളെ ഓര്‍മ്മപ്പെടുത്തി.സ്കൂള്‍ മാനേജര്‍ റവ. ഫാ. റെജി
കൊച്ചുപറമ്പില്‍  ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. PTA പ്രസിഡന്റ് ശ്രീ ടി കെ കുര്യന്‍ അദ്ധ്യക്ഷതയും സ്ക്കൂള്‍ ലീഡര്‍ മാസ്റ്റര്‍
ആല്‍ബിന്‍ തോമസ് ആശംസയും അര്‍പ്പിച്ച യോഗത്തിന്, കുട്ടികളുടെ പ്രിയങ്കരനായ ക്രിസ്തുമസ്അപ്പൂപ്പനും സെന്റ് മേരീസിലെ ഗായകസംഘം
ആലപിച്ച ക്രിസ്തുമസ് കരോള്‍ഗാനവും കൊഴുപ്പേകി. ക്രിസ്തുമസ് മധുരവും
വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ആസ്വദിച്ച് ‍​ കുട്ടികള്‍ ഒരാഴ്ചത്തെ അവധിക്കാലമാസ്വദിക്കാന്‍ സ്വഭവനത്തിലേക്ക് യാത്രയായി.

Sunday, 7 December 2014

ഭാരതത്തെ അറിയാം.

ഇതാണ് നമ്മു‌ടെ മാതൃരാജ്യം..................ഭാരതം.....

ആദരാഞ്ജലികള്‍

ദിവംഗതനായ ബഹു.മോണ്‍.ജേക്കബ് കൊല്ലാപറമ്പില്‍ അച്ചന് സെന്റ്മേരീസ് എ യു പി സ്ക്കൂള്‍ മാലക്കല്ലിന്റെ
  
                                                      ആദരാഞ്ജലികള്‍

Friday, 5 December 2014

ആദരാഞ്ജലികള്‍

യശശ്ശരീരനായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍

Thursday, 4 December 2014

അനുമോദിച്ചു.

സംസ്ഥാന പ്രവര്‍ത്തിപരിചയ മേളയില്‍ നെറ്റ് മേക്കിങ്ങില്‍ A ഗ്രേഡ് നേടിയ അജിന്‍ ജേക്കബിനെ സ്ക്കൂള്‍ മാനേജര്‍ റവ, ഫാ. റെജി കൊച്ചുപറമ്പില്‍ മെഡല്‍ നല്‍കി അനുമോദിക്കുന്നു.

ശുചിത്വമിഷന്‍ വിളംബരറാലി നടത്തി.

                             
കള്ളാര്‍ പഞ്ചായത്ത്തല ശുചിത്വമിഷന്‍ വിളംബരറാലി പഞ്ചായത്തും ആരോഗ്യ വകുപ്പും സെന്റ് മേരീസ് എ യു പി സ്ക്കൂള്‍ മാലക്കല്ലും സംയുക്തമായി നടത്തി.പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എബ്രഹാം കടുതോടി റാലി ഉത്ഘാടനം ചെയ്തു.
ഹെല്‍ത്ത് ഇന്‍പെക്ടര്‍ ശ്രീ പി കുഞ്ഞികൃഷ്ണന്‍ ശുചിത്വമിഷനുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ക്ളാസ്സ് എടുത്തു.
വിളംബരറാലിക്ക് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ലീലാമ്മ ജോസ് ,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എബ്രഹാം കടുതോടി സ്ക്കൂള്‍ മാനേജര്‍ ഫാ.റെജി കൊച്ചുപറമ്പില്‍,വാര്‍ഡ് മെമ്പര്‍ ശ്രീമതി ത്രേസ്യാമ്മ മാത്യു, പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി കെ കുര്യന്‍,പ്രധാനാദ്ധ്യാപിക സി. പ്രദീപ,ഹെല്‍ത്ത് ഇന്‍പെക്ടര്‍ ശ്രീ പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

സമ്പൂര്‍ണ്ണ സാക്ഷരപ്രഖ്യാപനം നടത്തി.

               
കാസര്‍ഗോഡ് ജില്ലയുടെ തനത് പരിപാടിയായ സാക്ഷരം പദ്ധതിയുടെ സ്ക്കൂള്‍തല സമ്പൂര്‍ണ്ണ സാക്ഷരപ്രഖ്യാപനം 2014 ഡിസംബര്‍ 4ന്  നമ്മുടെ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ വച്ച് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ലീലാമ്മ ജോസ് നടത്തി.
സ്ക്കൂള്‍ മാനേജര്‍ റവ. ഫാ.റെജി കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വാര്‍ഡ് മെമ്പര്‍ ശ്രീമതി ത്രേസ്യാമ്മ മാത്യു, പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി കെ കുര്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.പ്രധാനാദ്ധ്യാപിക സി. പ്രദീപ സ്വാഗതം ആശംസിച്ച യോഗത്തിന് അദ്ധ്യാപക പ്രതിനിധി ശ്രീ രാജു തോമസ് കൃതജ്ഞത രേഖപ്പെടുത്തി. രക്ഷിതാക്കളുടെ സാന്നിദ്ധ്യവും യോഗത്തിലുടനീളം നിറഞ്ഞുനിന്ന കുട്ടികളുടെ കലാപരിപാടികളും യോഗത്തിന് കൊഴുപ്പേകി.
തുടര്‍ന്ന് കുട്ടികള്‍ മാലക്കല്ല് നഗരവീഥിയിലൂടെ നടത്തിയ മുദ്രാവാക്യമുഖരിതമായ സാക്ഷരപ്രഖ്യാപനറാലി അത്യന്തം ആവേശ്വോജ്വലമായിരുന്നു.

Sunday, 30 November 2014

ഇന്ന് ലോക എയ്ഡ്സ് ദിനം.

കൂട്ടുകാരെ ഇത് ഒരു ഓര്‍മ്മപ്പെടുത്തല്‍............................


Monday, 24 November 2014

WELCOME.

               
Welcome to our Manager Rev.Fr.Dr. Thomas Adoppalliyil, Who is visiting our school Today (25-11-2014)

Manager Rev.Fr.Dr.Thomas Adoppillil adressing the students.

Tuesday, 18 November 2014

അഭിന്ദനങ്ങള്‍.....................

                               ജില്ലാതല പ്രവര്‍ത്തിപരിചയ മേളയില്‍ Aഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചവര്‍, ഹെഡ്മിസ്ട്രസ് സി.പ്രദീപ,കണ്‍വീനര്‍ ലൂക്കാസാര്‍,മോളി ടീച്ചര്‍ എന്നിവര്‍ക്കൊപ്പം.

Parentel oreintation programe


                                     The parental orientation programe held at our school on 18/11/14 at the school auditorium,is inaugurated by Mr.AbrahamKaduthodil Health Education Standing Commity Chairman


Sri Abraham Kaduthodil Inaugurating the programe



Prayer

Welcome

Audience

P T A President T K Kurian


Vote of Thanks
 Raju sir conducting the class
         




Monday, 17 November 2014

നമുക്ക് അഭിമാനിക്കാം

Work  Experience ജില്ലാ തല മത്സരത്തിന് യോഗ്യത നേടിയവര്‍  സി. പ്രദീപയോടും അദ്ധ്യാപകരോടുമൊപ്പം.

ഗ്രാമസ്വരാജിനെക്കുറിച്ച്..............

ആറാം ക്ളാസ്സിലെ സാമൂഹ്യശാസ്ത്ര പാഠവുമായി ബന്ധപ്പെട്ട്.....................

Quiz time


ഫിലെ ഉറങ്ങിപ്പോയി......... ഉണരാനായി കാത്തിരിക്കാം.......


Saturday, 15 November 2014

ശബരിമല-- വിശേഷങ്ങളും പ്രത്യേകതകളും

ശബരിമല കേരളത്തിലെ വലിയ തീര്‍ത്ഥാടന കേന്ദ്രമാണ് എന്നാല്‍ നമുക്ക് എത്ര പേര്‍ക്ക് ശബരിമലയെ അറിയാം? ഇതാ ശബരിമലയെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും ചിലകാര്യങ്ങള്‍........

Friday, 14 November 2014

അഭിനന്ദനങ്ങള്‍.................

                     ഹോസ്ദുര്‍ഗ്ഗ് വിദ്യാഭ്യാസഉപജില്ലാ കായികമേളയില്‍ LP വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓവര്‍ഓള്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയ ഞങ്ങളുടെ ചുണക്കുട്ടികള്‍ തങ്ങള്‍ നേടിയ ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളുമായി, മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, HM സി.പ്രദീപ, PTA പ്രസിഡന്റ്  റ്റി കെ കുര്യന്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

                                                                                 ഹോസ്ദുര്‍ഗ്ഗ് വിദ്യാഭ്യാസഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ മേളകളില്‍ പ്രശസ്ത വിജയം നേടിയ ഞങ്ങളുടെ കുട്ടികള്‍ തങ്ങള്‍ നേടിയ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളുമായി, മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, HM സി.പ്രദീപ, PTA പ്രസിഡന്റ്  റ്റി കെ കുര്യന്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

ശിശുദിനാഘോഷം. നടത്തി..

                                 മാലക്കല്ല് സെന്റ്മേരീസ് എ യു പി സ്ക്കൂളില്‍ ശിശുദിനം സമുചിതം ആഘോഷിച്ചു. രാവിലെ സ്ക്കുള്‍ അസംബ്ളിയില്‍ പ്രധാനാദ്ധ്യാപിക സി.പ്രദീപയും
സി.പ്രദീപ
ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിനി ‍ഡെല്‍നാ വര്‍ഗ്ഗീസ്സും
ഡെല്‍നാ വര്‍ഗ്ഗീസ്സ്
സന്ദേശം നല്‍കി. മധുരപലഹാരവിതരണത്തിനുശേഷം  L P, UP വിഭാഗം തിരിച്ചുള്ള ചിത്രരചനാ മത്സരം
ചിത്രരചന L P

ചിത്രരചന U P
നടത്തി.ക്ളാസ്സ് മുറികളില്‍ ശിശുദിന പ്രസംഗമത്സരം നടത്തി.
പ്രസംഗമത്സരം
ഉച്ചയ്ക്കു ശേഷം സാക്ഷരം ക്ളാസില്‍ പങ്കെടുക്കുന്ന കുട്ടികളും എല്‍ പി കുട്ടികളും നയിച്ച Cultural programe  അരങ്ങേറി.
ആല്‍ബിന്‍ തോമസ്
സ്ക്കൂള്‍ ലീഡര്‍ ആല്‍ബിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം AEO Office സൂപ്രണ്ട് ശ്രീ രഘുനാഥ് സാര്‍ ശിശുദിന സന്ദേശം നല്‍കി ഉത്ഘാടനം
ശ്രീ രഘുനാഥ് സാര്‍ സന്ദേശം നല്‍കുന്നു
ചെയ്തു.നാടന്‍പാട്ട്,

Thursday, 13 November 2014

125-മത് ജന്മദിനാശംസകള്‍.........................

http://en.wikipedia.org/wiki/Jawaharlal_Nehru 

ജയ് ജയ് ചാച്ചാജി

നമ്മുടെ രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125-മത് ജന്മദിനം.