Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Wednesday, 27 August 2014

ഓണം ആഘോഷമാക്കി കുരുന്നുകൾ












മാനുഷരെല്ലാരും ഒന്നായ്യുള്ള ,കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത,മാവേലി വാണിടും കാലത്തിന്റെ അനുസ്മരണവുമായി വീണ്ടുമെത്തുന്നു ഒരു ഓണക്കാലം കൂടി. ഇക്കൊല്ലം മാലക്കല്ല് പൗരസമിതിയുടെ വമ്പിച്ച ഓണാഘോഷം നടക്കുന്നതിനാലും സെപ്റ്റംബർ 5 നു പരീക്ഷ ആയതിനാലും  സ്ക്കൂള്‍തല ഓണാഘോഷം പാദവാര്‍ഷികപ്പരീക്ഷയ്ക്കു മുമ്പായി 27/08/2014 ന് നടത്താന്‍ 19ന് ചേര്‍ന്ന പി റ്റി എ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
           മുന്‍നിശ്ചയപ്രകാരം ഇന്നു രാവിലെ പൂമ്പാറ്റകളെപ്പോലെ അണിഞ്ഞൊരുങ്ങിയെത്തിയ ഞങ്ങളുടെ പൊന്നോമനകള്‍ ഒന്നു ചേര്‍ന്ന് പൂക്കളങ്ങളൊരുക്കി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വടംവലി, കസേരകളി, വാലുപറി,മിഠായിപറുക്കല്‍,എന്നീ മത്സരങ്ങളും കുട്ടികള്‍ക്ക് ഹരമായി.സ്ക്കൂള്‍മാനേജര്‍റവ.ഫാ.റെജികൊച്ചുപറമ്പില്‍,പി റ്റി എ പ്രസിഡന്റ് ടി കെ കുര്യന്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി. രാവിലെ മുതല്‍ അദ്ധ്യാപകരും പിറ്റിഎ പ്രതിനിധികളും ഒന്നു ചേര്‍ന്ന് തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യയും മധുരം തുളുമ്പുന്ന പായസവും ആസ്വദിച്ച് കുട്ടികള്‍ സ്വഭവനങ്ങളിലേക്കു മടങ്ങി.



 


Saturday, 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി



ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday, 22 August 2014

ആല്‍ബിന്‍ തോമസ്........... പുതിയ സ്കൂള്‍ ലീഡര്‍

ALBIN THOMAS ----SCHOOL LEADER.

OATH
ELECTED MEMBERS TO THE SCHOOL PARLIAMENT.

ASSIST LEADER (LP)------FATHIMATH MUFSIRA


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലെ തെരഞ്ഞെടുപ്പുരീതികള്‍ പരിചയപ്പെടുതികൊണ്ട് ഇന്ന് (22/08/2014) നടന്ന സ്കൂൾ തെരഞ്ഞെടുപ്പിൽ 7 സി ക്ലാസ്സിലെ ആൽബിൻ തോമസ്‌  2014-15  വര്‍ഷത്തെ സ്ക്കൂള്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.

Blend Training at GHSS HOSDURG

Blend training last bach going on at GHSS Hosdurg on 22/08/2014-     23/08/2014.
Teachers attending the Blend training .

ഓണപ്പരീക്ഷ വരവായി

ഓണപ്പരീക്ഷ  വരവായി .......................ഈ മാസം 28 ന്  ആരംഭിക്കുന്നു

Monday, 18 August 2014

കൗമാരം.........എന്ത്??????? എങ്ങിനെ???? എന്തുകൊണ്ട്????

യു പി ക്ളാസ്സിലെ കുട്ടികള്‍ക്കായി Health education club സംഘടിപ്പിച്ച കൗമാരകാലഘട്ടത്തിലെ പ്രശ്നങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥനമാക്കി 18/8/2014ന് പനത്തടി chcയിലെ  JHI മാരായ  ശ്രീമതി വിമല കെ, ശ്രീ സതീശന്‍ ബി എന്നിവര്‍ പെണ്‍കുട്ടികള്‍ക്കും  ആണ്‍കുട്ടികള്‍ക്കും  പ്രത്യേകം ക്ളാസ്സ് എടുക്കുകയുണ്ടായി.
ശ്രീമതി വിമല കെ

ശ്രീ സതീശന്‍ ബി

ST MARYS CELEBRATED 68th INDEPENDENCE DAY.

We, The Management,PTA, Students and The Staff celebrated The 68th Independence day with Various Activities.On Aug15 Our Manager Rev.Fr.Reji Kochuparambil hoisted the flag and gave the independence day message to  the students teachers PTA and the people gathered on the school ground.

മാനേജര്‍ പതാകയുയര്‍ത്തുന്നു.


Thursday, 14 August 2014

Tuesday, 12 August 2014

ഹിരോഷിമാ- നാഗസാക്കി ദിനങ്ങള്‍ ആചരിച്ചു.

ഹിരോഷിമാ- നാഗസാക്കി ദിനങ്ങള്‍ സമുചിതം ആചരിക്കുകയിണ്ടായി. സ്ക്കൂള്‍മാനേജര്‍ റവ.ഫാ.റെജി കൊച്ചുപറമ്പില്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. കുട്ടികള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ചുവര്‍പത്രികയും പ്രസംഗങ്ങളും അവര്‍ക്ക്  യുദ്ധവിരുദ്ധ സന്ദേശം നല്‍കുന്നവയായിരുന്നു.ചുവര്‍പത്രികകള്‍ സ്റ്റാഫ് സെക്രട്ടറി രാജു സാറും srg കണ്‍വീനര്‍ ജെയ്സി ടീച്ചറും പ്രകാശനം ചെയ്തു.







Wednesday, 6 August 2014

സാക്ഷരം ഉത്ഘാടനം ചെയ്തു.

കാസര്‍ഗോഡ് ജില്ലയിലെ സ്കുളുകളില്‍ ഡയറ്റ് നടത്തുന്ന സാക്ഷരം പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം ഇന്ന് മൂന്നു മണിക്ക് വാര്‍ഡ് മെന്വര്‍ ശ്രീമതി ത്രേസ്യാമ്മ മാത്യു നര്‍വ്വഹിച്ചു.സ്കൂള്‍ മാനേജര്‍ റവ. ഫാ.റെജി കൊച്ചുപറന്വില്‍ അദ്ധ്യക്ഷത വഹിച്ചു. P T A പ്രസിഡന്‍റ്  ശ്രീ കുര്യന്‍ ടി കെ ആശംസ അര്‍പ്പിച്ച യോഗത്തിന് സീനിയര്‍ അസിസ്റ്റന്‍റ് ശ്രിമതി ആന്‍
സാക്ഷരം 2014 ശ്രീമതി ത്ര്യാസ്യാമ്മ മാത്യു ഉദ്ഘാടനം ചെയ്യുന്നു.
സി ഫിലിപ്പ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ രാജു തോമസ് നന്ദിയും പറഞ്ഞു.

Monday, 4 August 2014

മൈലാഞ്ചിയണിയിക്കല്‍ മത്സരം നടത്തി.

റംസാന്‍ നിലാവിനെ വരവേല്‍ക്കാന്‍ സെന്‍റ്മേരീസിലെ മൊഞ്ചത്തികള്‍ മൈലാഞ്ചിയിട്ട് അണിഞ്ഞൊരുങ്ങി. 1-2,3-4, യു പി വിഭാഗം എന്നിങ്ങനെ മൂന്നായി തിരിച്ച് മത്സരം നടത്തി.ബോബി സാര്‍, സുജില്‍ സാര്‍, സ്റ്റാഫ് സെക്രട്ടറി രാജു സാര്‍ എന്നിവര്‍ നേത്രത്വം നല്‍കി.വിജയികള്‍ക്ക് ഹെഡ്മിസ്ട്രസ്  സിസ്റ്റര്‍ പ്രദീപ സമ്മാനങ്ങള്‍ വിതരണം ചെയ്തു.