Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Wednesday, 27 August 2014

ഓണം ആഘോഷമാക്കി കുരുന്നുകൾ












മാനുഷരെല്ലാരും ഒന്നായ്യുള്ള ,കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത,മാവേലി വാണിടും കാലത്തിന്റെ അനുസ്മരണവുമായി വീണ്ടുമെത്തുന്നു ഒരു ഓണക്കാലം കൂടി. ഇക്കൊല്ലം മാലക്കല്ല് പൗരസമിതിയുടെ വമ്പിച്ച ഓണാഘോഷം നടക്കുന്നതിനാലും സെപ്റ്റംബർ 5 നു പരീക്ഷ ആയതിനാലും  സ്ക്കൂള്‍തല ഓണാഘോഷം പാദവാര്‍ഷികപ്പരീക്ഷയ്ക്കു മുമ്പായി 27/08/2014 ന് നടത്താന്‍ 19ന് ചേര്‍ന്ന പി റ്റി എ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
           മുന്‍നിശ്ചയപ്രകാരം ഇന്നു രാവിലെ പൂമ്പാറ്റകളെപ്പോലെ അണിഞ്ഞൊരുങ്ങിയെത്തിയ ഞങ്ങളുടെ പൊന്നോമനകള്‍ ഒന്നു ചേര്‍ന്ന് പൂക്കളങ്ങളൊരുക്കി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വടംവലി, കസേരകളി, വാലുപറി,മിഠായിപറുക്കല്‍,എന്നീ മത്സരങ്ങളും കുട്ടികള്‍ക്ക് ഹരമായി.സ്ക്കൂള്‍മാനേജര്‍റവ.ഫാ.റെജികൊച്ചുപറമ്പില്‍,പി റ്റി എ പ്രസിഡന്റ് ടി കെ കുര്യന്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി. രാവിലെ മുതല്‍ അദ്ധ്യാപകരും പിറ്റിഎ പ്രതിനിധികളും ഒന്നു ചേര്‍ന്ന് തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യയും മധുരം തുളുമ്പുന്ന പായസവും ആസ്വദിച്ച് കുട്ടികള്‍ സ്വഭവനങ്ങളിലേക്കു മടങ്ങി.



 


No comments:

Post a Comment