
മാലക്കല്ല് ടൗണ്‍ ചുറ്റിവന്ന റാലിക്കു ശേഷം ഏവര്‍ക്കും മധുരപലഹാരം വിതരണം ചെയ്തു.M PTA പ്രസിഡന്റ് ശ്രീമതി ജെയ്സി ജോണിന്റെ അദ്ധ്യക്ഷതയില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ മാനേജര്‍,,വിദ്യാര്‍ത്ഥി,രക്ഷിതാവ്,അദ്ധ്യാപകന്‍ എന്നിങ്ങനെ അദ്ധ്യയനത്തിന്റെ വിവിധ മേഖലകള്‍ ഒന്നുചേര്‍ന്ന്, സ്റ്റേജില്‍ സജ്ജമാക്കിയ അക്ഷരമുറ്റത്തിന് തിരികൊളുത്തി ഈ അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ്സ് സി. പ്രദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ രാജു തോമസ് നന്ദിയും അര്‍പ്പിച്ച യോഗത്തില്‍ ഒന്നാം ക്ളാസ്സിലേക്ക് കടന്നു വന്ന എല്ലാ കുട്ടികള്‍ക്കും ബുക്കും പെന്‍സിലും സമ്മാനമായി നല്‍കി. എല്ലാ നവാഗതരും നെഞ്ചോടുചേര്‍ക്കുന്ന ഒരനുഭവമായി ഈ പ്രവേശനോത്സവം.
No comments:
Post a Comment