മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്ക്കൂളില്‍ സ്വാതന്ത്ര്യദിനം സമുചിതം ആഘോഷിച്ചു. ഭാരതസ്വാതന്ത്ര്യത്തിന്റെ 69മത് വാര്‍ഷികം നമ്മുടെ സ്ക്കൂളില്‍ വളരെ ആഘോപൂര്‍വ്വം കൊണ്ടാടുകയുണ്ടായി. സ്ക്കൂള്‍ മാനേജര്‍ റവ: ഫാ. റെജി കൊച്ചുപറമ്പില്‍ പതാകയുയര്‍ത്തി.തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മാനേജര്‍ റവ: ഫാ. റെജി കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.




പന്നീട് നടന്ന കുട്ടികളുടെ വര്‍ണ്ണാഭമായ മാസ്ഡ്രില്‍ കണ്ണിനും കരളിനും ആനന്ദ ദായകമായിരുന്നു. പിന്നീട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസവിതരണവും നടത്തി.

6,7 ക്ളാസ്സിലെ കുട്ടികള്‍ക്കായി സ്വാതന്ത്ര്യദിന സെമിനാറും നടത്തി. സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം പകര്‍ന്നുകൊണ്ട് അന്ന് ഉച്ചയ്ക്ക് സ്വാദിഷ്ടമായ ഫ്രൈഡ്റൈസ്സും മുട്ടക്കറിയും നല്‍കി.
No comments:
Post a Comment