
രാവിലെ സ്കൂളിലേക്ക് എത്തിച്ചേർന്ന നവാഗതരെ കലാപം തൊട്ടും ബലൂൺ നൽകിയും നെയിം ടാഗ് നൽകിയും സ്വീകരിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മാലക്കല്ല് ടൌൺ ചുറ്റി നടന്ന റാലിക്ക്
മാനേജർ,ഹെഡ്മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് ,വാർഡ് മെമ്പർ ,എന്നിവർ നേതൃത്ത്വം നൽകി. തുടർന്ന് സ്കൂൾ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ മാനേജർ ഫാ. ബൈജു എടാട്ട് പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു . കള്ളാർ ഗ്രാമപഞ്ചായത് മെമ്പർ , ഈ വിദ്യാലയത്തിന്റെ പൂർവവിദ്യാർഥി , ശ്രീ ജിനീഷ് അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ
സ്റ്റീഫൻ തേനമ്മാക്കിൽ ,മദർ പി ടി എ പ്രസിഡന്റ്ശ്രീമതി സിനി എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് പാഠപുസ്തകം ,ക്രയോൺ ,പേന ,നോട്ടുബുക്ക്,യൂണിഫോം എന്നിവ സമ്മാനമായി നൽകി.ഹെഡ്മിസ്ട്രസ് സി പ്രദീപ സ്വാഗതവും അധ്യാപക പ്രതിനിധി ശ്രീ രാജു തോമസ് സാർ നന്ദിയും അർപ്പിച്ച യോഗത്തിനു ശേഷം കുട്ടികൾ അവരവരുടെ ക്‌ളാസ് മുറികളിലേക്ക് പോയി . ക്‌ളാസ് കയറ്റം നടത്തിയതിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടത്തി.ഉച്ചക്ക് വന്നെത്തിയ എല്ലാവര്ക്കും നല്ലൊരു ഭക്ഷണവും അതിമധുരമായി പായസവും നൽകി കുട്ടികളെ യാത്രയാക്കി.
No comments:
Post a Comment