Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Wednesday, 11 March 2015

ഗണിതവിസ്മയമായി ഗണിതോല്‍സവം.



സങ്കീര്‍ണ്ണവും ആയാസവുമായ ഗണിതപഠനം രസകരവും സുഗമവുമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സെന്റ് മേരീസ് എ യു പി സ്ക്കൂളില്‍ 11/03/2015 ന്  യു പി ക്ളാസ്സിലെ കുട്ടികള്‍ക്കായി നടത്തിയ ഗണിതോല്‍സവം പി റ്റി എ പ്രസിഡന്റ് ശ്രീ കുര്യന്‍ തടത്തില്‍ ഉദ്ഢപി റ്റി എ പ്രസിഡന്റ് ശ്രീ കുര്യന്‍ തടത്തില്‍,ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ശ്രീ രാജു തോമസ്   ഗണിതോല്‍സവത്തെ വിശദീകരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ പാഠാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉല്‍പ്പന്നങ്ങളുടേയും ബോധനോപകരണങ്ങളുടേയും പ്രദര്‍ശനം നടത്തി. ശ്രീമതി മോള്‍സി തോമസ്സിന്റെ നന്ദിയോടെ ഗണിതോല്‍സവം സമാപിച്ചു.

മെഡലുകള്‍ വിതരണം ചെയ്തു.

                                  
                           2014-15 അദ്ധ്യനവര്‍ഷത്തെ സ്ക്കൂള്‍തല കലാ, കായിക-പ്രവര്‍ത്തിപരിചയ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്കും പൊതുവിജ്ഞാനപ്പരീക്ഷയില്‍ ഓരോ ഡിവിഷനിലും ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്കും
11/03/2015 ന് സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് , സ്ക്കുള്‍ മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, പി റ്റി എ പ്രസിഡന്റ് ശ്രീ കുര്യന്‍ തടത്തില്‍,
ഹെഡ്മിസ്ട്രസ്  സി. പ്രദീപ, ശ്രീമതി മേരി തോമസ്, ശ്രീ സതീഷ് തോമസ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

             നീണ്ട 34 വര്‍ഷക്കാലം ഈ സ്ക്കൂളിലെ അദ്ധ്യാപകനായിരുന്ന പരേതനായ ശ്രീ കെ എ തോമസ് സാറിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം മക്കളും സംഭാവന ചെയ്ത ലൈബ്രറിയുടെ താക്കോല്‍ദാനം സ്ക്കൂള്‍ ഹോളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി മേരി തോമസ്, സ്ക്കുള്‍ മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പിലിന് നല്‍കി നിര്‍വ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ കുര്യന്‍ തടത്തില്‍, കെ എ തോമസ് സാറിന്റെ മകനും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീ സതീഷ് തോമസ്  എന്നിവര്‍ സാറിനെ അനുസ്മരിച്ച് സംസാരിച്ചു. സി. പ്രദീപ സ്വാഗതവും രാജുസാര്‍ നന്ദിയും പറഞ്ഞു.






Thursday, 5 March 2015

Thursday, 19 February 2015

മെട്രിക് മേള നവ്യാനുഭവമായി.

                          മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്ക്കൂളില്‍ നടന്ന മെട്രിക് മേള കുട്ടികള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കി. മെട്രിക് അളവുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രായോഗികജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചപ്പോള്‍ കുട്ടികളില്‍ കുടുതല്‍ അവബോധം ഉണ്ടാക്കാന്‍ സഹായിച്ചു.
                         12/02/2015 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച  മേള സ്ക്കൂള്‍ ഹെഡ്മിസ്ട്രസിന്റെ അദ്ധ്യക്ഷതയില്‍ P T A പ്രസിഡന്റ്  ശ്രീ റ്റി കെ കുര്യന്‍ ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും സാന്നിധ്യം മേള കൂടുതല്‍ മികവുറ്റതാക്കി.

Thursday, 5 February 2015

ഡി സി എല്‍ സ്കോളര്‍ഷിപ്പില്‍ സുവര്‍ണ്ണനേട്ടം.

                  ഈ വര്‍ഷം നടത്തിയ ഡി സി എല്‍ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ നമ്മുടെ സ്കുളിന് സുവര്‍ണ്ണനേട്ടം. 6Aയിലെ ലിയ മരിയ റോയി,7Aയിലെ സ്റ്റെബിന്‍ ബിജു എന്നിവര്‍ A+ നേടി സര്‍ട്ടിഫിക്കറ്റ്,മെഡല്‍,ക്യാഷ് അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹരായി.
3 മുതല്‍ 7 വരെ ക്ളാസ്സുകളിലെ 25 കുട്ടികള്‍ A ഗ്രേഡ് നേടി സര്‍ട്ടിഫിക്കറ്റിനും മെഡലിനും അര്‍ഹരായി.
B+ നേടി മുപ്പതോളം കുട്ടികള്‍ സര്‍ട്ടിഫിക്കറ്റ് നേടി.  5/2/2015 ന് സ്ക്കുള്‍ അസംബ്ളിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ്,മെഡല്‍,ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.