The praveshanothsavam, conducted on the first working day of this year, welcoming the new comers with sweets and flowers was a spectacular function. we had 92 new faces to various classes. The school Manager Fr: Baiju Edattu, P T A Prisident Mr T K Kurian, Ward Member Mr Jineesh, H M Sr Pradeepa, Teachers, Parents and the old students joined together to welcome the new comers.All the Gusts Along with the delegates of the new comers jointly lit the lamp of knowledge, inaugurating this years educational functions of St Marys A U P School Malakkallu.
Sunday, 5 June 2016
Saturday, 5 March 2016
അനയ് മോനു വേണ്ടി ഞങ്ങളും കൈകോര്‍ത്തു.
നാടും നഗരിയും ക്യാന്‍സര്‍ ബാധിതനായ കുഞ്ഞനുജനുവേണ്ടി കൈകോര്‍ത്തപ്പോള്‍, ഞങ്ങളും ഞങ്ങളുടെ കുഞ്ഞ് സ്വപ്നങ്ങളും ആഗ്രഹങ്ങളും കൊതികളും അവനുവേണ്ടി മാറ്റിവെച്ചു.
ഈ സ്ക്കൂളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള കുട്ടികളും അദ്ധ്യാപകരും ഒന്നുചേര്‍ന്ന് 23500 രൂപാ അനയ് മോന്‍ ചികിത്സാ സഹായനിധിയിലേയ്ക്കു സമാഹരിച്ചു. ഈ തുക സ്ക്കൂള്‍ മാനേജര്‍ റവ ഫാ ബൈജു എഡാട്ടില്‍ നിന്നും അനയ് മോന്‍ ചികിത്സാ സഹായനിധി പ്രവര്‍ത്തകര്‍ സ്ക്കൂള്‍ അസംബ്ളിയില്‍ വെച്ച് ഏറ്റുവാങ്ങി.
Thursday, 3 March 2016
മികവുത്സവം 2016 ...(പഞ്ചായത്ത്തലം) മികവു തെളിയിച്ച് വിദ്യാലയങ്ങള്‍.........
SSA യും ഹോസ്ദുര്‍ഗ്ഗ് BRC യും സംയുക്തമായിനടത്തിയ മികവുത്സവം (EDUFEST) 2016 കള്ളാര്‍ പഞ്ചായത്ത് തലം 9/2/2016 ന് നമ്മുടെ സ്ക്കൂളില്‍ വെച്ച് നടന്നു. കള്ളാര്‍ പഞ്ചായത്തിലെ 9 സ്ക്കൂളുകള്‍ മാറ്റുരച്ചതില്‍ ST MARYS AUPS MALAKKALLU, GWLPS ADOTTUKAYA എന്നീ സ്ക്കൂളുകള്‍ സബ്ജില്ലാ തലത്തിലേക്ക് തെരഞ്ഞെട്ക്കപ്പെട്ടു.Thursday, 17 December 2015
മുട്ടക്കോഴികളെ വിതരണം ചെയ്തു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും ചേര്‍ന്ന് സ്ക്കൂളിലെ 5,6 ക്ളാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്ക് 5 വീതം മുട്ടക്കോഴികളെ വിതരണം ചെയ്തു. കള്ളാര്‍ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ശ്രീമതി ത്രേസ്യാമ്മ ജോസഫ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, PTA പ്രസിഡന്റ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Tuesday, 24 November 2015
വിജയം ....വിജയം......ഇവര്‍ നമുക്കഭിമാനം....
ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ കായിക മേളയിലും കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തിപരിചയമേളയിലും സെന്റ് മേരീസ് എ യു പി സ്ക്കളിന്റെ ചുണക്കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടിയെടുത്തു. ഈ മാസം 19,20,21തിയതികളില്‍ മലപ്പച്ചേരിയില്‍ വെച്ച് നടന്ന സബ്ജില്ലാ കായിക മേളയില്‍
LP മിനി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും LP കിഡ്ഡീസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയെടുത്തു. ഈ
വര്‍ഷം നിലവില്‍വന്ന പോയന്റിങ്ങ് പരിഷ്ക്കാരത്തിന്റെ ഫലമായി ഒരു പോയന്റിന് LP overall കിരീടം നഷടമായി എന്ന സങ്കടമുണ്ടെങ്കിലും രണ്ടാം സ്ഥാനം നേടിയെടുത്ത ചുണക്കുട്ടികളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മേളയില്‍ പങ്കെടുത്ത സ്ക്കൂളുകളില്‍ അഞ്ചാം സ്ഥാനവും യു പി സ്ക്കൂളുകളില്‍ ഒന്നാം സ്ഥാനവും നേടിയെടുത്തു.നവംബര്‍ 19ന് തൃക്കരിപ്പൂരില്‍ വെച്ച് നടന്ന ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ പങ്കെടുത്ത നമ്മുടെ കുട്ടികളെല്ലാവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും overall നേടിയ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലയ്ക്കു വേണ്ടി 1252പോയന്റുകള്‍ നേടിയെടുത്തു.
23/11/2015 തിങ്കളാഴ്ച സ്ക്കൂള്‍ അസംബ്ളിയില്‍
സ്ക്കൂള്‍ മാനേജര്‍ റവ.ഫാ.ബൈജു എഡാട്ട് , പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി
കെ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികളെ അനുമോദിക്കുകയും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.തുടര്‍ന്ന് വിജയം വിളമ്പരം ചെയ്ത് കുട്ടികള്‍ ഘോഷയാത്ര നടത്തി.ശിശുദിനം ആചരിച്ചു.
ഈ വര്‍ഷത്തെ ശിശുദിനം സ്ക്കൂളില്‍ യഥോചിതം കൊണ്ടാടി. സ്ക്കൂള്‍ അസംബ്ളിയില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ ലൂക്കോസ് മാത്യു സാര്‍ ചാച്ചാജിയെ അനുസ്മരിക്കുകയും ശിശുദിന സന്ദേശം നല്‍കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി. മധുരപലഹാരവിതരണത്തിനുശേഷം കുട്ടികള്‍ ക്ളാസ്സുകളിലേക്കു മടങ്ങി.
ക്ളാസ് മുറികളില്‍ പാഠാനുബന്ധ പ്രവര്‍ത്തനങ്ങളായി പ്രസംഗം, പതിപിപുനിര്‍മ്മാണം, ചാച്ചാജിയുടെ ചിത്രം ശേഖരിക്കല്‍ അതിന്റെ പ്രദര്‍ശനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.
Subscribe to:
Posts (Atom)













