Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Wednesday, 3 October 2018

ഈ വർഷത്തെ ചില പ്രവത്തനങ്ങൾ





ജൂൺ 5 . പരിസ്ഥിതിദിനം

പരിസ്ഥിതിദിന ക്വിസ്

ബഷീർ ദിനാചരണം
ലോകകപ്പ് ഫുട്ബോൾ സമ്മാനം ഓരോ ദിനവും 
സർഗ്ഗവേള ക്‌ളാസ്തല ഉത്‌ഘാടനം

 ഹിരോഷിമ ദിനം-----  വീഡിയോ പ്രദർശനം,യുദ്ധ വിരുദ്ധ സന്ദേശമരം, സഡാക്കോ കൊക്കിനെ പറത്തൽ.











കന്നി വോട്ട് (സ്‌കൂൾ തെരഞ്ഞെടുപ്പ് )






















വിദ്യാരംഗം കലാസാഹിത്യവേദി ഉത്‌ഘാടനം
                                                  By            രതീഷ് പരപ്പ
ബഹുമാന്യരേ ,.......
കുറെ നാളുകൾക്കു ശേഷമാണ് ഈ ബ്ലോഗിലേക്ക് തിരിച്ചു വരുന്നത്. ക്ഷമിക്കുക.
മാലക്കല്ല് സെന്റ് മേരീസ് സ്‌കൂളിന്റെ മുഖവും ചിത്രവും ഒത്തിരി മാറിയിരിക്കുന്നു.കഴിഞ്ഞ കുറെ നാളുകളായി കുറെയധികം മാറ്റങ്ങൾ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ പ്രദീപ സ്ഥലം മാറിപ്പോയി സജി എം എ സാർ ഹെഡ്മാസ്റ്റർ ആയി സ്ഥാനമേറ്റു.അതോടൊപ്പം പുതിയ അധ്യാപകർ പുതിയ കുട്ടികൾ പുതിയ പ്രവർത്തനങ്ങൾ. ഇനി പുതിയ വാർത്തകളും വിവരങ്ങളുമായി കണ്ടുമുട്ടാം മലക്കല്ലിന്റെ തിലകക്കുറിയായി ഈ സരസ്വതി ക്ഷേത്രത്തിനൊപ്പം നിങ്ങളും ഉണ്ടാവണം. വിനയത്തോടെ..............

Monday, 19 June 2017

ജൂൺ 19 വായനാദിനം


                                               ശ്രീ പി എൻ പണിക്കരുടെ അനുസ്മരണ ദിനമായ ഇന്ന് സ്കൂൾ അസ്സംബ്ലിയിൽ ശ്രീ രാജു സർ അദ്ദേഹത്തെ അനുസ്മരിച്ചു

സംസാരിച്ചു. മലയാള മനോരമയുടെ വായനക്കളരി പദ്ധതി പത്രം സംഭാവന ചെയ്ത ജോസ് കടമുറിയിൽ  നിന്ന് പത്രം ഏറ്റുവാങ്ങി സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ:ഫാ. സിജോ മരങ്ങാട്ടിൽ ഉത്‌ഘാടനം ചെയ്തു.
വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ഫാ. സിജോയും മനോരമയുടെ പ്രാദേശിക ലേഖകൻ ശ്രീ രവിയും ബി ആർ സി ട്രെയിനർ ശ്രീമതി സുധ ടീച്ചറും കുട്ടികളോട് സംസാരിച്ചു. ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി സെലിൻ ശ്രീ അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ എന്ന
പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.വായനയുടെ അനുഭൂതി ഈ വിവരണത്തിലൂടെ കുട്ടികളിലെത്തിക്കാൻ ടീച്ചർക്ക് കഴിഞ്ഞു.യോഗത്തിനു ഹെഡ്മിസ്ട്രസ് സി. പ്രദീപ സ്വാഗതവും ശ്രീ ബിജു പി ജോസഫ് നന്ദിയും പറഞ്ഞു.
                                                                   ഇന്ന് മുതൽ ഒരുമാസക്കാലത്തേക്കു നീണ്ടു നിൽക്കുന്ന വായനയുടെ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ
നടത്താനിരിക്കുന്നത്. വായനക്കുറിപ്പ്,ക്വിസ്, കൈയെഴുത്തു മത്സരം,ഉപന്യാസം,പ്രസംഗം,വായനാ മത്സരം,എഴുത്തുകാരെ പരിചയപ്പെടൽ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ക്‌ളാസ്സ്‌ മുറിക്കുള്ളിലും രക്ഷിതാക്കൾക്കായി അമ്മക്കുറിപ്പ് എന്ന  വായനക്കുറിപ്പു തയ്യാറാക്കലും വിഭാവനം ചെയ്തിരിക്കുന്നു.

Thursday, 15 June 2017

അനുശോചിച്ചു:

                                                        
🌹🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
                                                  സുദീർഘമായ 38 വർഷം ഈ സ്കൂളിന്റെ  മാനേജരായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ നിര്യാണത്തിൽ ഇന്ന് രാവിലെ ചേർന്ന സ്കൂൾ അസംബ്ലയിൽ അനുശോചനം രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിൽ മാനേജർ ഫാ. ബൈജു എടാട്ട് ഹെഡ്മിസ്ട്രസ് സി പ്രദീപ എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.ക്നാനായ സമുദായത്തിനും നമ്മുടെ വിദ്യാഭ്യാസ മേഖലക്കും അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണെന്ന് അനുസ്മരണ സംഭാഷണങ്ങളിൽ അവർ സൂചിപ്പിച്ചു.

ആദരാഞ്ജലികൾ

ഞങ്ങളുടെ പ്രിയപ്പെട്ട കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 

Wednesday, 7 June 2017

ജൂൺ 5 ലോകപരിസ്ഥിതിദിനം

                               മാലക്കല്ല്   സെൻറ് മേരീസ് എ യു  പി സ്കൂളിൽ ലോകപരിസ്ഥിതിദിനം ആഘോഷപൂർവം ആചരിച്ചു.

                                                                    ഇന്നേ ദിവസം നടന്ന സ്കൂൾ അസംബ്‌ളിയിൽ വെച്ച് സ്കൂൾ മാനേജർ ഫാ ബൈജു എടാട്ട് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്തു  മാനേജർ ഫാ ബൈജു ഏടാട്ടും ഹെഡ്മിസ്ട്രസ് സി പ്രദീപയും ചേർന്ന്  വൃക്ഷത്തൈ നട്ടു പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്തു. പരിസ്ഥിതിദിന ബന്ധിതമായ ക്‌ളാസ്സ്‌റൂം പ്രവർത്തനങ്ങളായി
കുറിപ്പ് തയ്യാറാക്കൽ ,മുദ്രാവാക്യം,പ്ലേക്കാർഡ്,പോസ്റ്റർ എന്നിവ തയ്യാറാക്കൽ ഷോർട് ഫിലിം പ്രദർശിപ്പിക്കൽ , ചർച്ച,ക്വിസ്, മൈക്കിൾ ജാക്സൺ ആലപിച്ച പരിസ്ഥിതിസംരക്ഷണത്തെ ആഹ്വാനം ചെയ്യുന്ന ഗാനങ്ങൾ,ശ്രീ മുരുകൻ കാട്ടാക്കടയുടെ ജലസംരക്ഷണത്തിൻറെ ആവശ്യം സൂചിപ്പിക്കുന്ന കവിതകൾ,എന്നിവയിലൂടെ ഈ ദിനത്തിന്റെ സന്ദേശം കുട്ടികളിലേക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നിലവിൽ സ്കൂൾ കോംബൗണ്ടിൽ ഉള്ള മരങ്ങൾ സംരക്ഷിച്ചു വളർത്തിക്കൊണ്ടു വരാനും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചു ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ശേഖരിച്ച ഔഷധസസ്യങ്ങളും വിവിധതരം ചെടികളും നടുകയും അവയെ സംരക്ഷിക്കാനായി ചെമ്പരത്തികൊണ്ടു ജൈവവേലി നിർമ്മിക്കാനായി പരിസ്ഥിതി സേനയെ ചുമതലപ്പെടുത്തുകയും ചെയ്തു.             

Monday, 5 June 2017

പ്രവേശനോത്സവം

                        
                            2017 ജൂൺ 1 . പുതിയ അധ്യയന വർഷത്തെ ഞങ്ങൾ സ്വാഗതം ചെയ്തത് ഏറെ സന്തോഷത്തോടെയാണ് . സ്കൂൾ നിറഞ്ഞു കവിഞ്ഞു കുട്ടികൾ . ഒന്നാം ക്‌ളാസിൽ 100 . മറ്റു ക്‌ളാസ്സുകളിലേക്കു എൺപതോളം .പ്രവേശനോത്സവം ഉത്സവം ആക്കാൻ ഉത്സാഹം  ഏറെ .മുപ്പത്തിയൊന്നാം തിയതി തന്നെ സ്കൂളും പരിസരവും അണിഞ്ഞൊരുങ്ങി.സ്കൂൾ ഭിത്തിയും തൂണുകളും ക്ലസ്സ്മുറികളും ഒരു ചിത്രകഥ പുസ്തകം പോലെ. കുഞ്ഞുങ്ങൾക്കായി തയ്യാറായി . ജൂൺ ഒന്നിന്
രാവിലെ സ്കൂളിലേക്ക് എത്തിച്ചേർന്ന നവാഗതരെ കലാപം തൊട്ടും ബലൂൺ നൽകിയും നെയിം ടാഗ് നൽകിയും സ്വീകരിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മാലക്കല്ല് ടൌൺ ചുറ്റി നടന്ന റാലിക്ക്
മാനേജർ,ഹെഡ്മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് ,വാർഡ് മെമ്പർ ,എന്നിവർ നേതൃത്ത്വം നൽകി. തുടർന്ന് സ്കൂൾ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ മാനേജർ ഫാ. ബൈജു എടാട്ട് പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു . കള്ളാർ ഗ്രാമപഞ്ചായത് മെമ്പർ , ഈ വിദ്യാലയത്തിന്റെ പൂർവവിദ്യാർഥി , ശ്രീ ജിനീഷ് അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ
സ്റ്റീഫൻ തേനമ്മാക്കിൽ ,മദർ പി ടി എ പ്രസിഡന്റ്ശ്രീമതി സിനി എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് പാഠപുസ്തകം ,ക്രയോൺ ,പേന ,നോട്ടുബുക്ക്,യൂണിഫോം എന്നിവ സമ്മാനമായി നൽകി.ഹെഡ്മിസ്ട്രസ് സി പ്രദീപ സ്വാഗതവും അധ്യാപക പ്രതിനിധി ശ്രീ രാജു തോമസ് സാർ നന്ദിയും അർപ്പിച്ച യോഗത്തിനു ശേഷം കുട്ടികൾ അവരവരുടെ ക്‌ളാസ് മുറികളിലേക്ക് പോയി . ക്‌ളാസ് കയറ്റം നടത്തിയതിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടത്തി.ഉച്ചക്ക് വന്നെത്തിയ എല്ലാവര്ക്കും നല്ലൊരു ഭക്ഷണവും അതിമധുരമായി പായസവും നൽകി കുട്ടികളെ  യാത്രയാക്കി.

Tuesday, 30 May 2017

ഞങ്ങൾ എഴുപതിന്റെ നിറവിൽ ................

                         2017 - 18 അധ്യയനവർഷത്തിൽ  ഞങ്ങൾ വളരെ സന്തോഷത്തിലാണ് . ഞങ്ങളുടെ വിദ്യാലയത്തിന്റെ എഴുപതാം പിറന്നാളിലേക്കു കടക്കുന്നത് ഒന്നാം ക്‌ളാസിൽ എഴുപതു കുട്ടികളുമായിരിക്കണം എന്ന സ്വപ്നം യാഥാർഥ്യമായിരിക്കുന്നു .ഒന്നാം ക്‌ളാസിൽ എൺപതിൽ കൂടുതലും ഇതര ക്‌ളാസ്സുകളിൽ അനേകം പുതിയ കുട്ടികളും.ഇവരെ സ്വീകരിക്കാൻ എഴുപതിന്റെ സൗന്ദര്യവുമായി ഈ വിദ്യാലയം അണിഞ്ഞൊരുങ്ങി നിൽക്കുന്നു.നാളത്തെ പ്രവേശനോത്സവം ഒരു ഉത്സവം തന്നെ ആക്കി മാറ്റുവാൻ പ്രധാനാധ്യാപികയുടെ നേതൃത്ത്വത്തിൽ മാനേജുമെന്റും അധ്യാപരും പി ടി എ യും ആഞ്ഞുപരിശ്രമിക്കുകയാണ്.നിങ്ങളുടെ അനുഗ്രഹവും സഹകരണവും ഞങ്ങൾക്കൊപ്പം ഉണ്ടാകേണമേ.......

Sunday, 5 June 2016

PRAVESHANOTHSAVAM 2016-17

                          The praveshanothsavam, conducted on the first working day of this year, welcoming the new comers with sweets and flowers was a spectacular function. we had 92 new faces to various classes. The  school Manager Fr: Baiju Edattu, P T A Prisident Mr T K Kurian, Ward Member Mr Jineesh, H M Sr Pradeepa, Teachers, Parents and the old students joined together to welcome the new comers.All the Gusts Along with the delegates of the new comers jointly lit the lamp of knowledge, inaugurating this years educational functions of St Marys A U P School Malakkallu.
                                                                         

                                                          

Saturday, 5 March 2016

അനയ് മോനു വേണ്ടി ഞങ്ങളും കൈകോര്‍ത്തു.

                   

 നാടും നഗരിയും ക്യാന്‍സര്‍ ബാധിതനായ കുഞ്ഞനുജനുവേണ്ടി കൈകോര്‍ത്തപ്പോള്‍, ഞങ്ങളും  ഞങ്ങളുടെ കുഞ്ഞ് സ്വപ്നങ്ങളും ആഗ്രഹങ്ങളും കൊതികളും അവനുവേണ്ടി മാറ്റിവെച്ചു.
               ഈ സ്ക്കൂളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള കുട്ടികളും അദ്ധ്യാപകരും ഒന്നുചേര്‍ന്ന് 23500 രൂപാ അനയ് മോന്‍ ചികിത്സാ സഹായനിധിയിലേയ്ക്കു സമാഹരിച്ചു. ഈ തുക സ്ക്കൂള്‍ മാനേജര്‍ റവ ഫാ ബൈജു എഡാട്ടില്‍ നിന്നും അനയ് മോന്‍ ചികിത്സാ സഹായനിധി പ്രവര്‍ത്തകര്‍ സ്ക്കൂള്‍ അസംബ്ളിയില്‍ വെച്ച് ഏറ്റുവാങ്ങി.
                   

Thursday, 3 March 2016

മികവുത്സവം 2016 ...(പഞ്ചായത്ത്തലം) മികവു തെളിയിച്ച് വിദ്യാലയങ്ങള്‍.........

                                       SSA യും ഹോസ്ദുര്‍ഗ്ഗ് BRC യും സംയുക്തമായിനടത്തിയ മികവുത്സവം (EDUFEST) 2016 കള്ളാര്‍ പഞ്ചായത്ത് തലം 9/2/2016 ന് നമ്മുടെ സ്ക്കൂളില്‍ വെച്ച് നടന്നു. കള്ളാര്‍ പഞ്ചായത്തിലെ 9 സ്ക്കൂളുകള്‍ മാറ്റുരച്ചതില്‍ ST MARYS AUPS MALAKKALLU, GWLPS ADOTTUKAYA എന്നീ  സ്ക്കൂളുകള്‍ സബ്ജില്ലാ തലത്തിലേക്ക് തെരഞ്ഞെട്ക്കപ്പെട്ടു.


സ്ക്കൂള്‍ വാര്‍ഷികം 2015-16


                 2015-16 അദ്ധ്യനവര്‍ഷത്തെ സ്ക്കൂള്‍ വാര്‍ഷികം  2016 മാര്‍ച്ച് 11 വെള്ളിയാഴ്ച വൈകുന്നേരം 6മണിക്ക് സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. ഏവരേയും സാദരം ക്ഷണിക്കുന്നു................

Thursday, 17 December 2015

മുട്ടക്കോഴികളെ വിതരണം ചെയ്തു.

                                                         
      
                സംസ്ഥാന മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും ചേര്‍ന്ന് സ്ക്കൂളിലെ 5,6 ക്ളാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്ക് 5 വീതം  മുട്ടക്കോഴികളെ വിതരണം ചെയ്തു. കള്ളാര്‍  പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ശ്രീമതി ത്രേസ്യാമ്മ ജോസഫ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, PTA   പ്രസിഡന്റ് എന്നിവര്‍ സന്നിഹിതരായിരുന്നു.                                                    

Tuesday, 24 November 2015

വിജയം ....വിജയം......ഇവര്‍ നമുക്കഭിമാനം....

                                        
                                        ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ കായിക മേളയിലും കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തിപരിചയമേളയിലും സെന്റ് മേരീസ് എ യു പി സ്ക്കളിന്റെ ചുണക്കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടിയെടുത്തു. ഈ മാസം 19,20,21തിയതികളില്‍ മലപ്പച്ചേരിയില്‍ വെച്ച് നടന്ന സബ്ജില്ലാ കായിക മേളയില്‍
LP മിനി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും LP കിഡ്ഡീസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയെടുത്തു. ഈ
വര്‍ഷം നിലവില്‍വന്ന പോയന്റിങ്ങ് പരിഷ്ക്കാരത്തിന്റെ ഫലമായി ഒരു പോയന്റിന് LP overall കിരീടം നഷടമായി എന്ന സങ്കടമുണ്ടെങ്കിലും രണ്ടാം സ്ഥാനം നേടിയെടുത്ത ചുണക്കുട്ടികളില്‍ ഞങ്ങള്‍  അഭിമാനിക്കുന്നു. മേളയില്‍ പങ്കെടുത്ത സ്ക്കൂളുകളില്‍ അഞ്ചാം സ്ഥാനവും യു പി സ്ക്കൂളുകളില്‍ ഒന്നാം സ്ഥാനവും നേടിയെടുത്തു.

                                നവംബര്‍ 19ന് തൃക്കരിപ്പൂരില്‍ വെച്ച് നടന്ന ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ പങ്കെടുത്ത നമ്മുടെ കുട്ടികളെല്ലാവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും overall നേടിയ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലയ്ക്കു വേണ്ടി 1252പോയന്റുകള്‍ നേടിയെടുത്തു.
                                  23/11/2015 തിങ്കളാഴ്ച സ്ക്കൂള്‍ അസംബ്ളിയില്‍
സ്ക്കൂള്‍ മാനേജര്‍ റവ.ഫാ.ബൈജു എഡാട്ട് , പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി
കെ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികളെ അനുമോദിക്കുകയും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.തുടര്‍ന്ന് വിജയം വിളമ്പരം ചെയ്ത് കുട്ടികള്‍ ഘോഷയാത്ര നടത്തി.

ശിശുദിനം ആചരിച്ചു.

                                                       

                                                 ഈ വര്‍ഷത്തെ ശിശുദിനം സ്ക്കൂളില്‍ യഥോചിതം കൊണ്ടാടി. സ്ക്കൂള്‍ അസംബ്ളിയില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ ലൂക്കോസ് മാത്യു സാര്‍ ചാച്ചാജിയെ അനുസ്മരിക്കുകയും ശിശുദിന സന്ദേശം നല്‍കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി.
മധുരപലഹാരവിതരണത്തിനുശേഷം കുട്ടികള്‍ ക്ളാസ്സുകളിലേക്കു മടങ്ങി.
ക്ളാസ് മുറികളില്‍ പാഠാനുബന്ധ പ്രവര്‍ത്തനങ്ങളായി പ്രസംഗം, പതിപിപുനിര്‍മ്മാണം, ചാച്ചാജിയുടെ ചിത്രം ശേഖരിക്കല്‍ അതിന്റെ പ്രദര്‍ശനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.

Monday, 19 October 2015

പ്രശസ്ത വിജയം.

2015-16 അദ്ധ്യനവര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ ശാസ്ത്ര ‍‍‍ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ മേളയില്‍ വിജയിച്ചവര്‍ അദ്ധ്യാപകര്‍ക്കും ഹെഡ്മീസ്ട്രസ്സിനുമൊപ്പം.
                                                    
                      2015-16 അദ്ധ്യനവര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ ശാസ്ത്ര ‍‍‍ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ മേളയില്‍ സെന്‍റ് മേരീസ് എ യു പി സ്ക്കളിന് ഉജ്ജ്വലവിജയം.നാലായിരത്തില്‍പ്പരം പോയന്‍റ് നേടി നമ്മുടെ സ്ക്കൂള്‍, പ്രവര്‍ത്തിപരിചയ മേളയില്‍ യു പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി.

                            യു പി വിഭാഗം

ELECTRICAL WIRING-     ALJO SANTHOSH        I    A
    
THREAD PATTERN      -     TWINKLE TOMY          I   A

UMBRELLA MAKING   -     AJOX BIJU                    I   A

METAL ENGRAVING          LIYA MARIYA ROY      II  A

 WASTE MATERIALPRODUCT-   ANCITTA VINCENT   II  A

SHEET METAL WORK   -   ROHAN THOMAS          II    A

                   A   GRADES

          JESNET  K K

         TOM K THOMAS

         RIYA SUNNY

                  L P വിഭാഗം.
METAL ENGRAVING     -  ALNA JO        I  A

WOOD WORK       -     HARSHA K S        I    A

NET MAKING      -  FATHIMATH MUFEEDA     II   A

WOOD CARVING     ARUN BINU            II       A

ALNA THOMAS                        A    GRADE.

                            MATHS

LP        MAGAZINE                                   I   A

LP       GEOMETRICAL CHART      ABINAMOL SUNNY     A    GRADE

LP        PUZZLE             NANDANA P NAIR     B  GRADE

UP        GEOMETRICAL CHART       ANANYAMOL REJI    A   GRADE

UP      STILL MODEL       AMAL SANTHOSH       A    GRADE