സംസ്ഥാന മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും ചേര്‍ന്ന് സ്ക്കൂളിലെ 5,6 ക്ളാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്ക് 5 വീതം മുട്ടക്കോഴികളെ വിതരണം ചെയ്തു. കള്ളാര്‍ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ശ്രീമതി ത്രേസ്യാമ്മ ജോസഫ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, PTA പ്രസിഡന്റ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Thursday, 17 December 2015
മുട്ടക്കോഴികളെ വിതരണം ചെയ്തു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും ചേര്‍ന്ന് സ്ക്കൂളിലെ 5,6 ക്ളാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്ക് 5 വീതം മുട്ടക്കോഴികളെ വിതരണം ചെയ്തു. കള്ളാര്‍ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ശ്രീമതി ത്രേസ്യാമ്മ ജോസഫ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, PTA പ്രസിഡന്റ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Tuesday, 24 November 2015
വിജയം ....വിജയം......ഇവര്‍ നമുക്കഭിമാനം....
ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ കായിക മേളയിലും കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തിപരിചയമേളയിലും സെന്റ് മേരീസ് എ യു പി സ്ക്കളിന്റെ ചുണക്കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടിയെടുത്തു. ഈ മാസം 19,20,21തിയതികളില്‍ മലപ്പച്ചേരിയില്‍ വെച്ച് നടന്ന സബ്ജില്ലാ കായിക മേളയില്‍
LP മിനി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും LP കിഡ്ഡീസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയെടുത്തു. ഈ

നവംബര്‍ 19ന് തൃക്കരിപ്പൂരില്‍ വെച്ച് നടന്ന ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ പങ്കെടുത്ത നമ്മുടെ കുട്ടികളെല്ലാവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും overall നേടിയ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലയ്ക്കു വേണ്ടി 1252പോയന്റുകള്‍ നേടിയെടുത്തു.
23/11/2015 തിങ്കളാഴ്ച സ്ക്കൂള്‍ അസംബ്ളിയില്‍
സ്ക്കൂള്‍ മാനേജര്‍ റവ.ഫാ.ബൈജു എഡാട്ട് , പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി

ശിശുദിനം ആചരിച്ചു.

മധുരപലഹാരവിതരണത്തിനുശേഷം കുട്ടികള്‍ ക്ളാസ്സുകളിലേക്കു മടങ്ങി.
ക്ളാസ് മുറികളില്‍ പാഠാനുബന്ധ പ്രവര്‍ത്തനങ്ങളായി പ്രസംഗം, പതിപിപുനിര്‍മ്മാണം, ചാച്ചാജിയുടെ ചിത്രം ശേഖരിക്കല്‍ അതിന്റെ പ്രദര്‍ശനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.
Tuesday, 17 November 2015
Monday, 19 October 2015
പ്രശസ്ത വിജയം.
![]() |
2015-16 അദ്ധ്യനവര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ മേളയില്‍ വിജയിച്ചവര്‍ അദ്ധ്യാപകര്‍ക്കും ഹെഡ്മീസ്ട്രസ്സിനുമൊപ്പം. |
2015-16 അദ്ധ്യനവര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ മേളയില്‍ സെന്‍റ് മേരീസ് എ യു പി സ്ക്കളിന് ഉജ്ജ്വലവിജയം.നാലായിരത്തില്‍പ്പരം പോയന്‍റ് നേടി നമ്മുടെ സ്ക്കൂള്‍, പ്രവര്‍ത്തിപരിചയ മേളയില്‍ യു പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി.
യു പി വിഭാഗം
ELECTRICAL WIRING- ALJO SANTHOSH I A
THREAD PATTERN - TWINKLE TOMY I A
UMBRELLA MAKING - AJOX BIJU I A
METAL ENGRAVING LIYA MARIYA ROY II A
WASTE MATERIALPRODUCT- ANCITTA VINCENT II A
SHEET METAL WORK - ROHAN THOMAS II A
A GRADES
JESNET K K
TOM K THOMAS
RIYA SUNNY
L P വിഭാഗം.
METAL ENGRAVING - ALNA JO I A
WOOD WORK - HARSHA K S I A
NET MAKING - FATHIMATH MUFEEDA II A
WOOD CARVING ARUN BINU II A
ALNA THOMAS A GRADE.
MATHS
LP MAGAZINE I A
LP GEOMETRICAL CHART ABINAMOL SUNNY A GRADE
LP PUZZLE NANDANA P NAIR B GRADE
UP GEOMETRICAL CHART ANANYAMOL REJI A GRADE
UP STILL MODEL AMAL SANTHOSH A GRADE
Thursday, 8 October 2015
ദീപിക നമ്മുടെ ഭാഷാപദ്ധതിക്ക് ഔപചാരിക തുടക്കമായി.
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉത്ഘാടനം ഒക്ടോബര്‍ 5 തിങ്കളാഴ്ച സ്ക്കൂള്‍ അസംബ്ളിയില്‍വെച്ച് മാനേജര്‍ റവ:ഫാ: റെജി കൊച്ചുപറമ്പില്‍ ഹെഡ്മിസ്ട്രസ്സ് സി. പ്രദീപയ്ക്ക് പത്രത്തിന്റെ കോപ്പി നല്‍കി നിര്‍വ്വഹിച്ചു. ദീപിക ദിനപ്പത്രത്തിന്റെ ഏരിയ മാനേജര്‍ ശ്രീ സെബാന്‍ കുട്ടികള്‍ക്ക് വായനയുടെ പ്രാധാന്ന്യത്തെക്കുറിച്ച് സന്ദേശം നല്‍കി. വായനാദിനത്തോടനുബന്ധിച്ച് ജൂണ്‍ 19 മുതല്‍ തന്നെ സ്ക്കൂളിലെ എല്ലാ ക്ളാസ്സിലും പത്രം വിതരണം ചെയ്യാന്‍ ആരംഭിച്ചിരുന്നു.
സ്ക്കൂള്‍ തല മേളകള്‍

പുതിയ സാരഥികള്‍
2015-16 അദ്ധ്യന വര്‍ഷത്തെ സ്ക്കൂള്‍ ലീഡറിനെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്തു. ഓരോ ക്ളാസ്സില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ നിന്നും യു പി വിഭാഗത്തിലെയും എല്‍പി വിഭാഗത്തിലെയും ലീഡര്‍മാരെ തെരഞ്ഞെടുത്തു.യു പിവിഭാഗത്തില്‍ VII A ക്ളാസ്സിലെ ലിയാ മരിയ റോയിയും എല്‍പി വിഭാഗത്തില്‍ IV Aക്ളാസ്സിലെ സുമില്‍ എം സുജിലും തെരഞ്ഞെടുക്കപ്പെട്ടു.
![]() |
സ്ക്കൂള്‍ പാര്‍ലമെന്റ് |
Sunday, 30 August 2015
ഓണാഘോഷം

, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വടംവലി മത്സരം,

മഹാബലി
നല്‍കി.തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ആസ്വദിച്ച് കുട്ടികള്‍ ഓണാവധിക്കായി സ്വഭവനത്തിലേക്കു യാത്രയായി.
Monday, 17 August 2015
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്ക്കൂളില്‍ സ്വാതന്ത്ര്യദിനം സമുചിതം ആഘോഷിച്ചു. ഭാരതസ്വാതന്ത്ര്യത്തിന്റെ 69മത് വാര്‍ഷികം നമ്മുടെ സ്ക്കൂളില്‍ വളരെ ആഘോപൂര്‍വ്വം കൊണ്ടാടുകയുണ്ടായി. സ്ക്കൂള്‍ മാനേജര്‍ റവ: ഫാ. റെജി കൊച്ചുപറമ്പില്‍ പതാകയുയര്‍ത്തി.തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മാനേജര്‍ റവ: ഫാ. റെജി കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

പന്നീട് നടന്ന കുട്ടികളുടെ വര്‍ണ്ണാഭമായ മാസ്ഡ്രില്‍ കണ്ണിനും കരളിനും ആനന്ദ ദായകമായിരുന്നു. പിന്നീട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസവിതരണവും നടത്തി.

6,7 ക്ളാസ്സിലെ കുട്ടികള്‍ക്കായി സ്വാതന്ത്ര്യദിന സെമിനാറും നടത്തി. സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം പകര്‍ന്നുകൊണ്ട് അന്ന് ഉച്ചയ്ക്ക് സ്വാദിഷ്ടമായ ഫ്രൈഡ്റൈസ്സും മുട്ടക്കറിയും നല്‍കി.
Tuesday, 11 August 2015
ഹിരോഷിമാ - നാഗസാക്കി ദിനം ആചരിച്ചു.
യുദ്ധവിരുദ്ധ വികാരം കുട്ടികളില്‍ വളര്‍ത്താനുതകുന്ന സ്ക്കൂള്‍-ക്ളാസ്സ് റൂം തല പ്രവര്‍ത്തനങ്ങളുമായി ആഗസ്റ്റ് മാസം 6 ന് ഹിരോഷിമാ - നാഗസാക്കി ദിനം ആചരിച്ചു. ക്ളാസ്സ് റൂം തലത്തില്‍ പ്രസംഗ മല്‍സരം,

,സെല്‍ജോ സജി എന്നിവര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി.
Wednesday, 5 August 2015
INOGRATION......Vidhyarangan kala sahithya vedi & clubs 2015-16
Vidhyarangam kalasahithya vedi and all the school clubs of this year was inograted by Mr Libin K Kurian,
teacher of Holy Hamily H S S Rajapuram, on 31/07/2015, in the presence of our manager Rev ,Fr. Reji kochuparambil, PTA President Mr. T K Kurian, Headmistress Sr pradeepa and Smt joice john arts club secratery. Manager Rev. Fr, Reji kochuparambil presided over the function.
The inogrual speach of Libin sir was really memmorable to our students. He was capable enough to carry the thoughts and emotions of the children with him through his stories and songs.He inspired the children to become a good person by developing the abilities in them.
Mr T K Kurian and Sr. Pradeep facilitated over the function. The cultural progremes by the children added enjoyment to the function which ended by the vote of thanks of Joice teacher.

Monday, 27 July 2015
Wednesday, 22 July 2015
ചാന്ദ്രദിനം
![]() |
Quiz Time |
![]() |
Quiz Time |
.ചന്ദ്രനെക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും കുട്ടികള്‍ നടത്തിയ വിവരശേഖരണം അവര്‍ക്ക് ശാസ്ത്രകൗതുകം ജനിപ്പിക്കുന്നതായിരുന്നു. ചുവര്‍പ്പത്രികാനിര്‍മ്മാണ മല്‍സരത്തിന് ശേഷം അവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
![]() |
wall magazine |
![]() |
U P Winners |
![]() |
L P Winners |
Thursday, 25 June 2015
വായനാദിനം.......................വായനാവാരം
ജുണ്‍ 19 വായനാദിനം സ്ക്കുളില്‍ ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ളിയില്‍ ശ്രീ പി എന്‍ പണിക്കരെ അനുസ്മരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിഥി കുമാരി സിയോണ ജെയിംസ്,
അദ്ധ്യാപക പ്രതിനിഥി ശ്രീ ബിജു പി ജോസഫ് എന്നിവര്‍ വായനാദിന സന്ദേശം നല്‍കി.തുടര്‍ന്ന് പ്രധാനാദ്ധ്യാപിക സി. പ്രദീപ വായനാവാര പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
വായനാവാരത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം സജ്ജീവമാക്കാനും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് വായനാക്കുറിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു. 3 മുതല്‍ 7 വരെയുള്ള ക്ളാസ്സുകളില്‍ വിതരണം ചെയ്യുന്ന പത്രങ്ങളെ അടിസ്ഥാനമാക്കി ക്വിസ്സ് മത്സരം നടത്താനും, പുസ്തക ശേഖരണം നടത്താനും, വായനാവാരാവസാനം പ്രസംഗമത്സരം നടത്താനും നിശ്ചയിച്ചു. ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രശസ്തരായ എഴുത്തുകാരുടെ തെരഞ്ഞെടുത്ത കൃതികളുടെ ഭാഗങ്ങള്‍ വായിക്കുന്നത് കുട്ടികളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്നതിന് സഹായകമാകും. ഈ വാരത്തില്‍ ക്ളാസ്റൂം പ്രവര്‍ത്തനങ്ങളില്‍ വായനയെ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചു.

Subscribe to:
Posts (Atom)