Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Wednesday, 3 October 2018

ഈ വർഷത്തെ ചില പ്രവത്തനങ്ങൾ

ജൂൺ 5 . പരിസ്ഥിതിദിനം

പരിസ്ഥിതിദിന ക്വിസ്

ബഷീർ ദിനാചരണം
ലോകകപ്പ് ഫുട്ബോൾ സമ്മാനം ഓരോ ദിനവും 
സർഗ്ഗവേള ക്‌ളാസ്തല ഉത്‌ഘാടനം

 ഹിരോഷിമ ദിനം-----  വീഡിയോ പ്രദർശനം,യുദ്ധ വിരുദ്ധ സന്ദേശമരം, സഡാക്കോ കൊക്കിനെ പറത്തൽ.കന്നി വോട്ട് (സ്‌കൂൾ തെരഞ്ഞെടുപ്പ് )


വിദ്യാരംഗം കലാസാഹിത്യവേദി ഉത്‌ഘാടനം
                                                  By            രതീഷ് പരപ്പ
ബഹുമാന്യരേ ,.......
കുറെ നാളുകൾക്കു ശേഷമാണ് ഈ ബ്ലോഗിലേക്ക് തിരിച്ചു വരുന്നത്. ക്ഷമിക്കുക.
മാലക്കല്ല് സെന്റ് മേരീസ് സ്‌കൂളിന്റെ മുഖവും ചിത്രവും ഒത്തിരി മാറിയിരിക്കുന്നു.കഴിഞ്ഞ കുറെ നാളുകളായി കുറെയധികം മാറ്റങ്ങൾ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ പ്രദീപ സ്ഥലം മാറിപ്പോയി സജി എം എ സാർ ഹെഡ്മാസ്റ്റർ ആയി സ്ഥാനമേറ്റു.അതോടൊപ്പം പുതിയ അധ്യാപകർ പുതിയ കുട്ടികൾ പുതിയ പ്രവർത്തനങ്ങൾ. ഇനി പുതിയ വാർത്തകളും വിവരങ്ങളുമായി കണ്ടുമുട്ടാം മലക്കല്ലിന്റെ തിലകക്കുറിയായി ഈ സരസ്വതി ക്ഷേത്രത്തിനൊപ്പം നിങ്ങളും ഉണ്ടാവണം. വിനയത്തോടെ..............

Monday, 19 June 2017

ജൂൺ 19 വായനാദിനം


                                               ശ്രീ പി എൻ പണിക്കരുടെ അനുസ്മരണ ദിനമായ ഇന്ന് സ്കൂൾ അസ്സംബ്ലിയിൽ ശ്രീ രാജു സർ അദ്ദേഹത്തെ അനുസ്മരിച്ചു

സംസാരിച്ചു. മലയാള മനോരമയുടെ വായനക്കളരി പദ്ധതി പത്രം സംഭാവന ചെയ്ത ജോസ് കടമുറിയിൽ  നിന്ന് പത്രം ഏറ്റുവാങ്ങി സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ:ഫാ. സിജോ മരങ്ങാട്ടിൽ ഉത്‌ഘാടനം ചെയ്തു.
വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ഫാ. സിജോയും മനോരമയുടെ പ്രാദേശിക ലേഖകൻ ശ്രീ രവിയും ബി ആർ സി ട്രെയിനർ ശ്രീമതി സുധ ടീച്ചറും കുട്ടികളോട് സംസാരിച്ചു. ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി സെലിൻ ശ്രീ അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ എന്ന
പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.വായനയുടെ അനുഭൂതി ഈ വിവരണത്തിലൂടെ കുട്ടികളിലെത്തിക്കാൻ ടീച്ചർക്ക് കഴിഞ്ഞു.യോഗത്തിനു ഹെഡ്മിസ്ട്രസ് സി. പ്രദീപ സ്വാഗതവും ശ്രീ ബിജു പി ജോസഫ് നന്ദിയും പറഞ്ഞു.
                                                                   ഇന്ന് മുതൽ ഒരുമാസക്കാലത്തേക്കു നീണ്ടു നിൽക്കുന്ന വായനയുടെ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ
നടത്താനിരിക്കുന്നത്. വായനക്കുറിപ്പ്,ക്വിസ്, കൈയെഴുത്തു മത്സരം,ഉപന്യാസം,പ്രസംഗം,വായനാ മത്സരം,എഴുത്തുകാരെ പരിചയപ്പെടൽ,എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ക്‌ളാസ്സ്‌ മുറിക്കുള്ളിലും രക്ഷിതാക്കൾക്കായി അമ്മക്കുറിപ്പ് എന്ന  വായനക്കുറിപ്പു തയ്യാറാക്കലും വിഭാവനം ചെയ്തിരിക്കുന്നു.

Thursday, 15 June 2017

അനുശോചിച്ചു:

                                                        
🌹🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
                                                  സുദീർഘമായ 38 വർഷം ഈ സ്കൂളിന്റെ  മാനേജരായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ നിര്യാണത്തിൽ ഇന്ന് രാവിലെ ചേർന്ന സ്കൂൾ അസംബ്ലയിൽ അനുശോചനം രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിൽ മാനേജർ ഫാ. ബൈജു എടാട്ട് ഹെഡ്മിസ്ട്രസ് സി പ്രദീപ എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.ക്നാനായ സമുദായത്തിനും നമ്മുടെ വിദ്യാഭ്യാസ മേഖലക്കും അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണെന്ന് അനുസ്മരണ സംഭാഷണങ്ങളിൽ അവർ സൂചിപ്പിച്ചു.

ആദരാഞ്ജലികൾ

ഞങ്ങളുടെ പ്രിയപ്പെട്ട കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 

Wednesday, 7 June 2017

ജൂൺ 5 ലോകപരിസ്ഥിതിദിനം

                               മാലക്കല്ല്   സെൻറ് മേരീസ് എ യു  പി സ്കൂളിൽ ലോകപരിസ്ഥിതിദിനം ആഘോഷപൂർവം ആചരിച്ചു.

                                                                    ഇന്നേ ദിവസം നടന്ന സ്കൂൾ അസംബ്‌ളിയിൽ വെച്ച് സ്കൂൾ മാനേജർ ഫാ ബൈജു എടാട്ട് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്തു  മാനേജർ ഫാ ബൈജു ഏടാട്ടും ഹെഡ്മിസ്ട്രസ് സി പ്രദീപയും ചേർന്ന്  വൃക്ഷത്തൈ നട്ടു പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്തു. പരിസ്ഥിതിദിന ബന്ധിതമായ ക്‌ളാസ്സ്‌റൂം പ്രവർത്തനങ്ങളായി
കുറിപ്പ് തയ്യാറാക്കൽ ,മുദ്രാവാക്യം,പ്ലേക്കാർഡ്,പോസ്റ്റർ എന്നിവ തയ്യാറാക്കൽ ഷോർട് ഫിലിം പ്രദർശിപ്പിക്കൽ , ചർച്ച,ക്വിസ്, മൈക്കിൾ ജാക്സൺ ആലപിച്ച പരിസ്ഥിതിസംരക്ഷണത്തെ ആഹ്വാനം ചെയ്യുന്ന ഗാനങ്ങൾ,ശ്രീ മുരുകൻ കാട്ടാക്കടയുടെ ജലസംരക്ഷണത്തിൻറെ ആവശ്യം സൂചിപ്പിക്കുന്ന കവിതകൾ,എന്നിവയിലൂടെ ഈ ദിനത്തിന്റെ സന്ദേശം കുട്ടികളിലേക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നിലവിൽ സ്കൂൾ കോംബൗണ്ടിൽ ഉള്ള മരങ്ങൾ സംരക്ഷിച്ചു വളർത്തിക്കൊണ്ടു വരാനും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചു ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ശേഖരിച്ച ഔഷധസസ്യങ്ങളും വിവിധതരം ചെടികളും നടുകയും അവയെ സംരക്ഷിക്കാനായി ചെമ്പരത്തികൊണ്ടു ജൈവവേലി നിർമ്മിക്കാനായി പരിസ്ഥിതി സേനയെ ചുമതലപ്പെടുത്തുകയും ചെയ്തു.