Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Monday 26 January 2015

കള്ളാര്‍,പനത്തടി പഞ്ചായത്ത്തല ബാലശാസ്ത്രകോണ്‍ഗ്രസ് അരങ്ങേറി.

            2014-15 അദ്ധ്യന വര്‍ഷത്തെ പ്രത്യേക പരിപാടിയായ ബാലശാസ്ത്രകോണ്‍ഗ്രസിന്റെ പഞ്ചായത്ത്തല മത്സരം 23/01/2015 വെള്ളിയാഴ്ച  ഈ സ്ക്കൂളില്‍ വെച്ച് നടന്നു.
കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ  വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ശാസ്ത്രകുതുകികളായ കുട്ടികള്‍ ഒത്തുചേര്‍ന്ന് പാഠപുസ്തകബന്ധിതമായ വിവിധ വിഷയങ്ങളെ അടിസ്ഫാനമാക്കി അവതരിപ്പിച്ച സെമിനാറുകള്‍ ഒന്നൊന്നിനോട് കിടപിടിക്കുന്നതായിരുന്നു
.അത്യന്തം ആവേശകരവും വിജ്ഞാനപ്രദവുമായ ഈ ബാലശാസ്ത്രകോണ്‍ഗ്രസ് ,P T A പ്രസിഡന്റ് ശ്രീ T K കുര്യന്റെ അദ്ധ്യക്ഷതയില്‍
കള്ളാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മ്മാന്‍ ശ്രീ അബ്രഹാം കടുതോടി ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ പ്രദീപ സ്വാഗതവും ശ്രീ രാജു തോമസ് നന്ദിയും അര്‍പ്പിച്ച യോഗത്തില്‍ B R C  ട്രെയിനര്‍ ശ്രീമതി സ്നേഹലത ടീച്ചര്‍ ബാലശാസ്ത്രകോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. 7,6,5 ക്ളാസ്സുകളില്‍നിന്നുമായി 20തോളം സെമിനാറുകള്‍ അവതരിപ്പിക്കപ്പെട്ടു. ഇവയില്‍ നിന്നും B R C തലത്തിലേക്ക് ജി യു പി എസ് ചാമുണ്ടിക്കുന്ന്, സെന്റ് മേരീസ് എ യു പി എസ് മാലക്കല്ല്  എന്നീ സ്ക്കൂളിലെ കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു. 6,5 ക്ളാസ്സുകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ ജി യു പി എസ് ചാമുണ്ടിക്കുന്നു,രണ്ടാം സ്ഥാനം നേടിയ GHSS ബളാംതോട്,GUPS പ്രന്തര്‍കാവ് എന്നീ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ പ്രദീപ സമ്മാനങ്ങള്‍ വിതരണം ചെയ്തു.








No comments:

Post a Comment