ഏഴാം ക്ളാസ്സിലെ വിഷയാടിസ്ഥാനമാക്കി തയ്യാറാക്കിയ LASER DVD യുടെ വിതരണവും അദ്ധ്യാപകര്‍ക്കുള്ള പരിശീലനവും 18/10/2014 ശനിയാഴ്ച 10 മണിക്ക് ഹോസ്ദുര്‍ഗ്ഗ് ബി. ആര്‍. സി യില്‍ നടന്നു.

ബി. പി. ഒ. ശ്രീമതി. ഗ്രീഷ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
ഹോസിദുര്‍ഗ്ഗ് എ. ഇ. ഒ. യിലെ സീനിയര്‍ സൂപ്രണ്ട് ശ്രീ. പി. കെ. രഘുനാഥ് DVD
യുടെ വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു.
SSA DPO ഡോ. എം. ബാലന്‍ മുഖ്യാതിഥിയായിരുന്നു.

ഡയറ്റ്
സീനിയര്‍ ലക്ചറര്‍ ശ്രീ. ജനാര്‍ദ്ദനന്‍ പദ്ധതി വിശദീകരണവും ബ്ലോഗുകളുടെ
അവലോകനവും നടത്തി. ഐ. ടി. അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ. വി.
കെ. വിജയന്‍ ക്ലാസ്സെടുത്തു.
ഉച്ചയ്ക്ക് ശേഷം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി.
കൃഷ്ണകുമാര്‍, ചിറ്റാരിക്കാല്‍ എ. ഇ. ഒ. ശ്രീമതി. സി. ജാനകി, ഡയറ്റ്
ലക്ചറര്‍ ശ്രീ. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ ക്ലാസ്സ് സന്ദര്‍ശിച്ചു.