Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Friday 5 September 2014

ഗുരുവന്ദനവും വിദ്യാരംഗംകലാസാഹിത്യവേദി ഉദ്ഘാടനവും.



മാനേജര്‍ റവ. ഫാ റെജി കൊച്ചുപറമ്പില്‍ ഗുരുവന്ദനം നടത്തുന്നു.

റ്റി ജെ ജോസഫ് സാര്‍ വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഔപചാരിക  ഉദ്ഘാടനം നടത്തുന്നു.



                                                    മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്ക്കൂളില്‍ 2014-15 വര്‍ഷത്തെ വിദ്യാരംഗംകലാസാഹിത്യവേദി ഉദ്ഘാടനവും അദ്ധ്യാപകദിനവും സംയുക്തമായി ആചരിച്ചു. പൂര്‍വ്വ അദ്ധ്യാപകരെ ആദരിക്കുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാന്‍ അവസരം നല്‍കുകയും ചെയ്തു.ബഹുമാനപ്പെട്ട മാനേജര്‍ റവ. ഫാ റെജി കൊച്ചുപറമ്പില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ മുന്‍അദ്ധ്യാപകനായ റ്റി ജെ ജോസഫ് സാര്‍ വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഔപചാരിക  ഉദ്ഘാടനം നടത്തി. സര്‍വ്വീസില്‍ നിന്നു വിരമിച്ച അദ്ധ്യാപകരെ മാനേജര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

C T ജോര്‍ജ്ജ് സാര്‍, എം സി മാത്യു സാര്‍, എ ജെ ചാക്കോ സാര്‍, റ്റി സി സൈമണ്‍ സാര്‍, എ ഐ ചാക്കോ സാര്‍, എം ഐ ഏലി ടീച്ചര്‍, പി ഒ ഏലി ടീച്ചര്‍, കെ എം മോളി ടീച്ചര്‍, വി പി മേരി ടീച്ചര്‍ എന്നീ പൂര്‍വ്വാദ്ധ്യാപകര്‍ ഗുരുവന്ദനത്തില്‍ പങ്കെടുത്തു. റ്റി സി സൈമണ്‍ സാര്‍ അദ്ധ്യാപകദിന സന്ദേശം നല്‍കി.ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രദീപ സ്വാഗതവും പി റ്റി എ പ്രസിഡന്റ്  ശ്രീ  ടി കെ കുര്യന്‍ ആശംസയും  ശ്രീ ബേബി ജോസഫ് നന്ദിയും അര്‍പ്പിച്ച യോഗത്തിന്  അദ്ധ്യാപക പ്രതിനിധി ശ്രീ രാജു സാറിന്റെ കവിതാലാപനവും അഞ്ജലിയുടെ ഗാനവും വിദ്യാര്‍ത്ഥിനികളുടെ സംഘനൃത്തവും കൊഴുപ്പേകി.














No comments:

Post a Comment