Flash

പ്രിയ ബാലഭാസ്കറിന് ആദരാഞ്ജലികൾ ....................നാളെയും മറ്റന്നാളുമായി (OCT5,6)സ്‌കൂൾ കലോത്സവം.............


Sunday 28 September 2014

കുരുന്നുകള്‍ക്ക് ഉണര്‍വ്വായി ഉണര്‍ത്ത് സര്‍ഗ്ഗാത്മക ക്യാമ്പ്.

                     


                      സാക്ഷരം പരിപാടിയുടെ ഭാഗമായുള്ള " ഉണര്‍ത്ത്" സര്‍ഗ്ഗാത്മക ക്യാമ്പ്, ഇന്നു രാവിലെ 10 മണിക്ക് ആരംഭിച്ചു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി കെ കുര്യന്റെ അദ്ധ്യക്ഷതയില്‍, സ്ക്കൂള്‍ മാനേജര്‍ റവ: ഫാ: റെജി കൊച്ചുപറമ്പില്‍ നിര്‍വ്വഹിച്ചു.
മാനേജര്‍

പി റ്റി എ പ്രസിഡന്റ്


സ്റ്റാഫ് സെക്രട്ടറി ശ്രീ രാജു തോമസ് ആശംസ അര്‍പ്പിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് സി. പ്രദീപ സ്വാഗതവും ശ്രീ ബേബി ജോസഫ് നന്ദിയും പറഞ്ഞു.
ഹെഡ്മിസ്ട്രസ്




ആടിയും പാടിയും കുട്ടികള്‍ തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് ക്യാമ്പിനെ മികവുറ്റതാക്കി. BRC കോഡിനേറ്റര്‍മാരായ ശ്രീ ഷൈജു സി, ശ്രീ സജി എന്നിവരുടെ ക്ളാസ്സുകള്‍ കുട്ടികള്‍ ഏറെ ആസ്വദിച്ചു.

                 S R G കണ്‍വീനര്‍മാരായ ശ്രീമതി സെലിന്‍ ചാക്കോ, ശ്രീമതി ജെയ്സി ജോസ് എന്നിവര്‍ ക്യാമ്പിന് നേത്രത്വം നല്‍കി.  രണ്ടു പകലും ഒരു രാത്രിയും  നീണ്ടു നിന്ന കുട്ടികള്‍ ആടിയും പാടിയും ചിത്രം വരച്ചും അവര്‍ക്കും അദ്ധ്യാപകര്‍ക്കും ക്യാമ്പ് ഒരു അനുഭവമാക്കി മാറ്റുകയായിരുന്നു.
                                              




1 comment:

  1. നല്ല ബ്ലോഗ്. അഭിനന്ദനങ്ങള്‍. ചില പേജുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. പരിഹരിക്കുമല്ലോ.

    ReplyDelete